ഗാഡ്ഗിൽ, കസ്​തൂരിരംഗൻ റിപ്പോർട്ടുകൾ: കണ്ണന്താനത്തി​െൻറ നിലപാട് സ്വാഗതാർഹം ^ഇൻഫാം

ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ: കണ്ണന്താനത്തി​െൻറ നിലപാട് സ്വാഗതാർഹം -ഇൻഫാം കോട്ടയം: ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തി​െൻറ നിലപാട് സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ ബി.ജെ.പി ദേശീയ നേതൃത്വവും കേന്ദ്രസർക്കാറും നയം വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി.സി. സെബാസ്റ്റ്യൻ. റിപ്പോർട്ടുകളിലുടനീളം കേരളത്തിലെ വനപ്രദേശങ്ങളെ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്്. പശ്ചിമഘട്ട പരിസ്ഥിതിലോലം സംബന്ധിച്ച് 2017 മേയ് മൂന്നിന് മുഖ്യമന്ത്രി കേന്ദ്ര വനം മന്ത്രിക്കു സമർപ്പിച്ച കത്തിലും പിശകുകളുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.