ആഭ്യന്തര വകുപ്പ് നിർജീവം -കേരള ജനപക്ഷം കോട്ടയം: കസ്റ്റഡി മരണങ്ങളും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമവും വർഗീയ സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അഭ്യന്തര വകുപ്പ് നിർജീവമാണെന്ന് കേരള ജനപക്ഷം സംസ്ഥാന സെക്രേട്ടറിയറ്റ് ആരോപിച്ചു. ചെയർമാൻ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്. ഭാസ്കരപിള്ള അധ്യക്ഷതവഹിച്ചു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള ജനപക്ഷം നിയോജക മണ്ഡലം കൺെവൻഷൻ മേയ് എട്ടിന് ചെങ്ങന്നൂരിൽ ചേരാനും കാർഷിക മേഖലയിലെ വിലത്തകർച്ചക്കെതിരെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചു. മുഹമ്മദ് സക്കീർ, ജോസ് കോലടി, തങ്കച്ചൻ ജോസ്, ഇ.കെ. ഹസൻകുട്ടി, ആൻറണി മാർട്ടിൻ, അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്, ജോയിസ് സ്കറിയ, സെബി പറമുണ്ട, എം.എം. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.