റിയാസും ക്രിസ്​റ്റഫറും ഇനിയില്ല; വിതുമ്പൽ അടക്കാനാകാതെ സഹപാഠികൾ

കോട്ടയം: അനുകരണകലയിൽ മുന്നേറാൻ റിയാസും പുതിയകാഴ്ചകൾ കാണാൻ ക്രിസ്റ്റഫറും ഇനിയില്ല. പുറത്തേക്ക് പോയിവരാമെന്നുപറഞ്ഞ് ഇറങ്ങിയ ആത്മമിത്രങ്ങളുടെ വേർപാട് കോട്ടയത്തെയും കണ്ണീരിലാഴ്ത്തി. കഞ്ഞിക്കുഴി ബേക്കർ വിദ്യാപീഠ് സ്‌കൂളിലെ സഹപാഠികളായ നാട്ടകം ചെട്ടിക്കുന്ന് പറങ്ങാട്ടുമണ്ണിൽ എബ്രഹാമി​െൻറ മകൻ ക്രിസ്റ്റഫർ എബ്രഹാം ജേക്കബി​െൻറയും (17), കോട്ടയം കുമാരനല്ലൂർ കൊച്ചാലുംമൂട് ദിനേശ് ഭവനിൽ എൻ.എ. ഹബീബി​െൻറ മകൻ മുഹമ്മദ് റിയാസി​െൻറയും (17) വേർപാട് ഇനിയും ഉൾക്കൊള്ളാനാകാതെ എബിനും അനുരാഗും വിതുമ്പുകയാണ്. പഠനത്തിൽ മിടുക്കരായിരുന്ന റിയാസും ക്രിസ്റ്റഫറും സ്കൂളിൽ വിവിധ ഹൗസുകളുടെ ലീഡർമാരായിരുന്നു. മുഹമ്മദ് റിയാസ് മിമിക്രിയിൽ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഫോേട്ടാഗ്രഫി ഇഷ്ടമായിരുന്ന ക്രിസ്റ്റഫറിന് സ്‌കൂള്‍ പഠനശേഷം സിനിമ മേഖലയിലേക്ക് തിരിയാനാണ് താൽപര്യമെന്ന് സഹപാഠികൾ പറഞ്ഞു. പൂഞ്ഞാറിൽ അവധിയാഘോഷിക്കാൻ കോട്ടയത്തുനിന്ന് ചൊവ്വാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി ബസിൽ യാത്രതിരിച്ചതാണ് നാലംഗ സംഘം. പിന്നീട് കാൽനടയായി ഉറവക്കയത്തില്‍ എത്തി ഫോട്ടോയെടുക്കുന്നതു കണ്ട് നാട്ടുകാര്‍ മുന്നറിയിപ്പും നൽകി. മുഹമ്മദ് റിയാസി​െൻറ മാതാവ് ഷാമിലയുടെ വീട് ഈരാറ്റുപേട്ടയിലാണ്. ഈരാറ്റുപേട്ട വഴിയാണ് പൂഞ്ഞാറിലേക്ക് പോയതെങ്കിലും മാതാവി​െൻറ വീട് സന്ദർശിച്ചിരുന്നില്ല. ഇവർ ആറിന് സമീപം ഫോട്ടോയെടുത്ത് നടക്കുന്നത് കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാർ പറയുന്നു. ഇടക്കിടെ മഴ പെയ്തതു കാരണം ആറ്റില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. പരിചയമില്ലാത്തതും നീന്തൽ വശമില്ലാത്തതുമാണ് അപകടകാരണം. നിരവധി അപകടങ്ങള്‍ ഉണ്ടായ ഉറവക്കയത്തില്‍ ആരും ഇറങ്ങാറില്ല. ഇവിടെ മാതാവ് നോക്കിനിൽക്കെ തമിഴ്‌നാട് സ്വദേശി യുവാവ് മുങ്ങിമരിച്ചിട്ട് അധികമായില്ല. നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചില്ല. ഈരാറ്റുപേട്ട സ്റ്റേഷൻ ഓഫിസർ അനൂപ് പി. രവീന്ദ്രൻ, ലീഡിങ് ഫയർമാൻമാരായ വിനോദ്, നിക്കോളാസ് സെബാസ്റ്റ്യൻ, പി.ടി. മാത്യു, റോബിൻ എസ്. തോമസ്, ഹരീഷ് കുമാർ, രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.