തൊടുപുഴ: സ്‌ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയും അവിടെയിരുന്ന് മദ്യപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തയാള്‍ക്കെതിരെ കേസെടുക്കാൻ മടിച്ച പൊലീസ് ഒടുവിൽ വഴങ്ങി. എന്നാൽ, പ്രതി കുഴപ്പക്കാരനല്ലെന്ന ഉപദേശം നൽകി തിരിച്ചയക്കാൻ ശ്രമിച്ചെന്ന് വീട്ടമ്മയുടെ പരാതി. തൊടുപുഴ ഈസ്റ്റ് കലൂര്‍ കൊട്ടാരത്തില്‍ ആഷ അജിമോനാണ് പരാതിക്കാരി. തിങ്കളാഴ്ച രാത്രിയിൽ വീടിനു സമീപം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്ന വിവരം തൊടുപുഴ പൊലീസിൽ അറിയിച്ചു. പൊലീസെത്തി കലൂര്‍ സ്വദേശി ജോര്‍ജിനെ പിടിച്ചുകൊണ്ടുപോയി. എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ തിരിച്ചെത്തുകയും രാത്രി 11ഒാടെ ആഷയുള്‍പ്പെടെ നാല് സ്‌ത്രീകളും ഒരു പെണ്‍കുഞ്ഞും മാത്രമുള്ള വീട്ടില്‍ വീണ്ടും അതിക്രമിച്ചു കയറി. കൂടാതെ അവിടെയിരുന്ന് മദ്യപിക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തു. വിവരമറിഞ്ഞെത്തിയ ആഷയുടെ പിതാവ് സന്തോഷ്‌കുമാറിനെ ഇയാൾ ൈകയേറ്റവും ചെയ്‌തു. അതേസമയം, അക്രമിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ഭീഷണി മുഴക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും വീട്ടമ്മയുെട പരാതിയില്‍ പറയുന്നു. പരാതിയുമായി തൊടുപുഴ സി.ഐയെ സമീപിച്ചപ്പോള്‍ പരാതി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ജോര്‍ജ് കുഴപ്പക്കാരനല്ലെന്ന് സി.ഐ പറഞ്ഞതായും ആഷ പറയുന്നു. തുടര്‍ന്ന് എസ്.ഐക്ക് പരാതി നല്‍കാന്‍ സി.ഐ നിര്‍ദേശിച്ചു. പരാതി സ്വീകരിച്ച എസ്.ഐ കേസെടുക്കാന്‍ കാരണമായ കുറ്റം ചെയ്‌തിട്ടില്ലെന്നാണ് പറഞ്ഞതെന്ന് ആഷ പറയുന്നു. പരാതി സ്വീകരിക്കാതെ സ്റ്റേഷനിൽ ഒരു മണിക്കൂറോളം ഇരുന്ന ശേഷം മടങ്ങാൻ തുടങ്ങുമ്പോൾ പെട്ടെന്ന് വിളിച്ച് പരാതി സ്വീകരിക്കുകയായിരുന്നെന്നും ആഷ പറഞ്ഞു. എന്നാൽ, പൊലീസിനെതിരായ വീട്ടമ്മയുടെ ആരോപണം ശരിയല്ലെന്നും രാത്രി ഫോണിൽ പരാതി ലഭിച്ചപ്പോൾ തന്നെ സ്ഥലത്തെത്തി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും എസ്.െഎ വിഷ്ണുകുമാർ പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നാടന്‍തോക്ക്: പ്രതികളെ റിമാന്‍ഡ് ചെയ്തു കാഞ്ഞാര്‍: നാടന്‍തോക്ക് കണ്ടെടുത്ത കേസില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. എടാട് പെരിങ്ങാട് ചെമ്പ്ളാനിയില്‍ മാത്യു ജോസഫ് (47), കിഴക്കേ വാണിയേടത്ത് കേശവൻ (69) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കൃഷിയുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനില്‍ കഴിഞ്ഞ 13നാണ് വിറകുപുരയില്‍ ഒളിപ്പിച്ച നിലയില്‍ തോക്ക് കണ്ടെത്തിയത്. മാത്യു റബര്‍ ടാപ്പിങ് നടത്തുന്ന ഇരിങ്ങാലക്കുട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് തോക്ക് ഒളിപ്പിച്ചിരുന്നത്. സംഭവത്തില്‍ അന്ന് തന്നെ മാത്യുവിെൻറ മകന്‍ സാല്‍വിനെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കേശവേൻറതാണ് തോക്കെന്നും ഇത് സൂക്ഷിക്കാൻ മാത്യുവിനെ ഏൽപിച്ചതാണെന്നും കണ്ടെത്തിയത്. 14നാണ് മാത്യു അറസ്റ്റിലായത്. കേശവന് നായാട്ട് ഉള്ളതായി പൊലീസിന് നേരത്തേ വിവരം ഉണ്ടായിരുന്നു. ഇതിെൻറ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നെങ്കിലും തോക്ക് കണ്ടെത്താനായിരുന്നില്ല. തലേന്ന് നായാട്ടിനുപോയ ശേഷമാണ് പ്രതികള്‍ തോക്ക് ഇവിടെ െവച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സി.ഐ മാത്യു ജോര്‍ജ്, എസ്.ഐ പി.എം. ഷാജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പൂർവകാല നേതാക്കളുടെ സംഗമം നാളെ തൊടുപുഴ: അടിമാലിയിൽ ഇൗമാസം 29, 30, മേയ് ഒന്ന് തീയതികളിൽ നടക്കുന്ന എൻ.ജി.ഒ യൂനിയൻ 55ാം സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായി ജില്ലയിലെ എൻ.ജി.ഒ യൂനിയെൻറ കഴിഞ്ഞകാല നേതാക്കളുടെ സംഗമം വ്യാഴാഴ്ച കട്ടപ്പനയിൽ നടക്കും. സംസ്ഥാനതല കലാകായിക മത്സരവിജയികൾക്കും സംസ്ഥാന നാടകമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ കനൽ കലാവേദിയുടെ പ്രതിഭകൾക്കുള്ള പുരസ്കാര വിതരണവും കട്ടപ്പന സഹകരണ ബാങ്ക് ഒാഡിറ്റോറിയത്തിൽ രാവിലെ 11ന് നടക്കും. യൂനിയൻ മുൻ സംസ്ഥാന പ്രസിഡൻറ് ആർ. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.