കുടുംബബന്ധങ്ങൾ നിലനിർത്തിക്കൊണ്ടുപോകുവാൻ കുടുംബ യോഗങ്ങൾക്ക് പ്രധാന പങ്ക് -പി.സി. ജോർജ് എരുമേലി: കുടുംബബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, ബന്ധങ്ങൾ കൂട്ടിയിണക്കി നിലനിർത്തിക്കൊണ്ടുപോകാൻ കുടുംബ യോഗങ്ങൾക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് പി.സി. ജോർജ് എം.എൽ.എ. കണ്ണങ്കര കുടുംബയോഗത്തിെൻറ ആറാമത് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എരുമേലി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ പ്രസിഡൻറ് എം.എം. ഖാൻ റാവുത്തർ അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എച്ച്. അബ്ദുസ്സലാം, കോളജ് ചെയർമാൻ പി.എച്ച്. നജീബ് പറപ്പള്ളി, പ്രിൻസിപ്പൽ എം.എൻ. മാഹിൻ, എരുമേലി ജമാഅത്ത് പ്രസിഡൻറ് പി.എച്ച്. ഷാജഹാൻ, ജനറൽ സെക്രട്ടറി പി.എം. ഷാജഹാൻ, അസീസ് മൗലവി എരുമേലി, ഹനീഫ റാവുത്തർ പതാലിൽ, നൗഷാദ് തുണ്ടുമുറി, എം.എം. അസീസ് റാവുത്തർ, കെ.പി. മുസ്തഫ റാവുത്തർ, പി.കെ. ഉമ്മർ ഖാൻ ആലപ്ര, അസീസ് റാവുത്തർ, ബഷീർ ഓലിക്കപ്ലാവിൽ, സലിം കണ്ണങ്കര തുടങ്ങിയവർ സംസാരിച്ചു. ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൺ മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ സലിം കണ്ണങ്കര കുടുംബചരിത്രം അവതരിപ്പിച്ചു. ജോയൻറ് സെക്രട്ടറി ഹനീഫ റാവുത്തർ അനുസ്മരണ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.