ഉപഭോക്തൃ തർക്കപരിഹാര ഫോറം ഒഴിവുകൾ ഉടൻ നികത്തും ^മന്ത്രി തിലോത്തമൻ

ഉപഭോക്തൃ തർക്കപരിഹാര ഫോറം ഒഴിവുകൾ ഉടൻ നികത്തും -മന്ത്രി തിലോത്തമൻ തൊടുപുഴ: ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലെ ഒഴിവുകള്‍ നികത്താൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്‍. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ഇടുക്കി ജില്ല കണ്‍സ്യൂമേഴ്‌സ് വിജിലന്‍സ് ഫോറം രജതജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉപഭോക്താക്കളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുകയാണ്. ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ സംരക്ഷണത്തിന് വിശദ മാര്‍ഗരേഖ തയാറാക്കി ഉടന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ജി.എസ്.ടി സമ്പ്രദായം സംസ്ഥാനത്ത് വിലക്കയറ്റത്തിന് വഴിവെച്ചിട്ടുണ്ടെങ്കിലും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അധിക നികുതിയീടാക്കുന്ന വ്യാപാരതന്ത്രത്തിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. റേഷന്‍ ചോര്‍ച്ച തടയുന്നതി​െൻറ ഭാഗമായി നടപ്പാക്കുന്ന ഇ-പോസ് സംവിധാനം മേയോടെ എല്ലാ ജില്ലയിലും വ്യാപിപ്പിക്കുമെന്നും നിലവില്‍ 10 ജില്ലകളിൽ ഈ സംവിധാനം നടപ്പാക്കിയെന്നും മന്ത്രി അറിയിച്ചു. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കെ. ബെന്നി, അഡ്വ. ജോണ്‍ ജോസഫ്, ജില്ല സപ്ലൈ ഓഫിസര്‍ പി.എ. കോയാന്‍, സെബാസ്റ്റ്യന്‍ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.