അംബേദ്​കർ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യം അട്ടിമറിക്കുന്നു ^കെ.പി.എം.എസ്

അംബേദ്കർ വിഭാവനം ചെയ്ത സാമൂഹിക ലക്ഷ്യം അട്ടിമറിക്കുന്നു -കെ.പി.എം.എസ് തൊടുപുഴ: നൂറ്റാണ്ടുകളായി സമൂഹത്തി​െൻറ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും സാമൂഹിക പുരോഗതിക്കായി ഭരണഘടനയിലൂടെ ഡോ. ബി.ആർ. അംബേദ്കർ വിഭാവനംചെയ്ത സാമൂഹിക ലക്ഷ്യങ്ങൾ നീതിന്യായ സ്ഥാപനങ്ങളും ഭരണകൂടങ്ങളും ചേർന്ന് അട്ടിമറിക്കുന്നതായി കെ.പി.എം.എസ് സമ്മേളനം. കെ.പി.എം.എസി​െൻറ 47ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കറുടെ 127ാമത് ജയന്തി സമ്മേളനത്തിലാണ് കുറ്റപ്പെടുത്തൽ. സമീപകാലത്ത് രാജ്യത്തുണ്ടായ ഭരണകൂട-നീതിന്യായ നിലപാടുകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഇതിനെതിരെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും മതന്യൂനപക്ഷങ്ങളുടെയും പ്രതിരോധനിര ഉയർന്നുവരേണ്ടത് അനിവാര്യമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൽ. രമേശൻ, പി. ജനാർദനൻ, എ. സനീഷ്കുമാർ, പി.വി. ബാബു, പി.കെ. രാജൻ, ബൈജു കലാശാല, ടി.എസ്. രജികുമാർ, സാബു കരിശേരി, ദേവരാജ് പാറശാല, സുഭാഷ് കല്ലട, സുജ സതീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.