കല്ലറ: കനത്ത കാറ്റിലും മഴയിലും കല്ലറയി പറവൻതുരുത്തിൽ വ്യാപക നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ വീശിയടിച്ച കാറ്റിലും മഴയിലുമാണ് നാശനഷ്ടങ്ങളുണ്ടായത്. മാവ് കടപുഴകി വീണ് വീട് പറവൻതുരുത്തിൽ സരിതാലയം സദാനന്ദെൻറ വീട് തകർന്നു. സദാനന്ദൻ (61), മകൻ ബിനീഷ് (35), ബിനീഷിെൻറ മക്കളായ നാഗാർജുൻ (ഒമ്പത്), അനാമിക (എട്ട്) എന്നിവർക്കാണ് പരിക്കേറ്റത്. മേൽക്കൂരയിലെ പട്ടികയും ഓടും കല്ലും വീണാണ് ഇവർക്ക് പരിക്കേറ്റത്. നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. കല്ലറ-പറവൻതുരുത്ത് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിൽ ട്രാൻസ്ഫോർമർ പാടത്തേക്ക് മറിഞ്ഞു വീണു. കാറ്റിൽ വൈദ്യുതി ലൈൻ പൊട്ടിവീഴുകയും പോസ്റ്റുകൾ തകരുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാ സേനയുടെ വാഹനം വഴിയിൽ താണു. വൈക്കം: കനത്ത മഴയിലും കാറ്റിലും വൈക്കത്തിെൻറ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾ തകർന്നു. വൈദ്യുതി ബന്ധവും തകരാറിലായി. നഗരസഭ നാലാം വാർഡിൽ ചാലപ്പറമ്പ് ഭാഗത്താണ് ഏറെ നാശം. കിഴക്കേപെരുമ്പള്ളിത്തറ പ്രസന്നകുമാരിയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലി വീണ് ഒരുഭാഗം തകർന്നു. നെടുവേലി വിജയെൻറ വീട്ടിൽ പുളിമരം വീണ് ഭാഗികമായി തകർന്നു. മുണ്ടുതറ ചന്ദ്രെൻറ വീടിന് മുകളിലേക്കും മരം വീണു. പട്ടീപ്പറമ്പിൽ സാബുവിെൻറയും പൊന്നമ്മയുടെയും വീടിെൻറ മേൽക്കൂര മേഞ്ഞ ഷീറ്റുകൾ കാറ്റിൽ പറന്നുപോയി. മരം വീണ് ചാലപ്പറമ്പ് കോലോത്തുപറമ്പ് ചന്ദ്രുവിെൻറ വർക്ക്ഷോപ് തകർന്നു. മുരിയൻകുളങ്ങര-പുളിഞ്ചുവട് റോഡിൽ ആതുരാശ്രമം ഹോസ്റ്റലിന് സമീപവും മരങ്ങൾ മറിഞ്ഞുവീണു. തലയാഴം കോണിത്തറ ടോമിയുടെ വീടും മരം വീണ് തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.