കഠ്​വയിലേത്​ ഒറ്റപ്പെട്ട സംഭവമല്ല ^റാവുത്തർ ഫെഡറേഷൻ

കഠ്വയിലേത് ഒറ്റപ്പെട്ട സംഭവമല്ല -റാവുത്തർ ഫെഡറേഷൻ കോട്ടയം: ജമ്മുവിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് മൃഗീയമായി കൊലപ്പടുത്തിയത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് റാവുത്തർ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. മ്യാൻമറിലേതിന് സമാനമായി ഇന്ത്യയുടെ എല്ലാ ഭാഗത്തും വംശീയ ബലാത്സംഗങ്ങൾ നടത്തി ഭീകരത സൃഷ്ടിക്കാൻ ഫാഷിസ്റ്റ് ശക്തികൾ മടിക്കില്ലെന്നും അതിനെതിരെ സമൂഹം ജാഗരൂഗരാകണമെന്നും യു.പി, കഠ്വ സംഭവങ്ങൾക്കെതിരെ അംഗീകരിച്ച പ്രമേയത്തിൽ യോഗം ആഹ്വാനം ചെയ്തു. സംഘടനയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം മേയ് അഞ്ച്, ആറ് തീയതികളിൽ പത്തനംതിട്ടയിലെ പന്തളത്ത് നടത്തും. സംസ്ഥാന പ്രസിഡൻറ് പെരുവന്താനം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചുനക്കര ഹനീഫ റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. എസ്. മീരാസാഹിബ്, എ. കാജാഹുസൈൻ, കെ.എസ്. അലി അക്ബർ, ഇ. അബ്ദുൽ അസീസ്, കെ.വി. സെയ്തുമുഹമ്മദ്, എൻ. സുബൈർ, എം. ഹബീബ് റാൻ, മുജീബ് റാൻ, അബുൽ ഫത്താഹ്, അബ്ദുൽ കലാം ആസാദ്, ഷാനവാസ് പെരിങ്ങമല, കമറുദ്ദീൻ മുണ്ടുതറയിൽ, നസീർ സിദാർ, എസ്. ഷാജഹാൻ, എം.എച്ച്. അനീസ് മാലിക്ക്, ഷറഫുദ്ദീൻ കല്ലറവിള, കാസിം റാവുത്തർ പന്തളം, എം.എച്ച്. ബദറുദ്ദീൻ, എ.കെ. അക്ബർ, നൂറുദ്ദീൻ, റഷീദ് റാവുത്തർ, റെജി മഷൂർ, നൗഷാർ റാവുത്തർ, ശൂരനാട് സൈനുദ്ദീൻ, നിസാർ അർത്തിയിൽ, സുബൈർ പറമ്പിൽ, ഷിബു റാവുത്തർ, ടി.എ. ഇബ്രാഹീംകുട്ടി റാവുത്തർ, അബ്ദുൽ സലാം അക്കരയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.