മൂന്നാർ: കുറിഞ്ഞിക്കാലം വിളിപ്പാടകലെ എത്തിയിരിക്കെ വിനോദസഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കുന്നതിൽ അധികൃതർക്ക് വീഴ്ച. ഏറെ തിരക്കുവന്നേക്കാവുന്ന പഴയ മൂന്നാർ മുതൽ നല്ലതണ്ണി വരെ അനധികൃതമായി പ്രവർത്തിക്കുന്നത് അഞ്ഞൂറിലധികം പെട്ടിക്കടകളാണ്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ റോഡിന് ഇരുവശവും കിടക്കുന്നത് നൂറോളം. വിനോദസഞ്ചാര മേഖലയായ മൂന്നാറിൽ സന്ദർശകരുടെ വാഹനങ്ങൾ നിർത്താൻ കഴിയാത്തവിധം വഴിയോരക്കച്ചവടം വ്യാപകമാകുേമ്പാഴും ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കും. പഴയ മൂന്നാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മുതൽ നല്ലതണ്ണി കവലവരെ പെട്ടിക്കടകളാണ് പ്രശ്നം സൃഷ്ടിക്കുക. കാൽനടക്കാർക്ക് നടക്കാൻ കഴിയാത്ത വിധവും രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാൻ കഴിയാത്തക്കവിധവും പെട്ടിക്കടകൾ സ്ഥാപിക്കുേമ്പാൾ കണ്ണടക്കുകയാണ് പഞ്ചായത്ത് അധികൃതർ. വഴിയോരങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങളാണ് മൂന്നാറിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. മൂന്നാർ ടൗണിലും മാട്ടുപ്പെട്ടിക്ക് കടന്നുപോകുന്ന ബൈപാസ് റോഡുകളിലും മൂന്നാർ-സൈലൻറ്വാലി, മൂന്നാർ കോളനി എന്നിവിടങ്ങളിലുമാണ് ഇത്തരം വാഹനങ്ങൾ വ്യാപകമായി കിടക്കുന്നത്. വർഷങ്ങളായി ഉപേക്ഷിച്ച വാഹനങ്ങളിൾ കാടുകയറിയ നിലയിലാണ്. കുറിഞ്ഞി വസന്തമെത്താൻ ഇനി മൂന്ന് മാസമില്ല എന്നിരിക്കെയാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്ന കടകളും വാഹനങ്ങളും മാറ്റാൻ നടപടിയില്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.