തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് വയോജന-ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ടി.പി. പ്രഭാഷ്ലാലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സമസ്തതല സ്പർശിയായ സാമൂഹികക്ഷേമ പദ്ധതികൾക്ക് ഉൗന്നൽ നൽകി പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ പരിഗണിച്ചാണ് വയോജന-ബാലസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുത്തത്. പ്രായമേറിയവരുടെയും കുട്ടികളുടെയും സാമൂഹിക പുരോഗതിക്ക് അനുയോജ്യമായ പദ്ധതികൾക്കാണ് പഞ്ചായത്ത് മുൻഗണന നൽകിയത്. വയോജനങ്ങളുടെയും കുട്ടികളുടെയും വിവരശേഖരണത്തിെൻറ അടിസ്ഥാനത്തിലാണ് കരുതലും കൈത്താങ്ങും നൽകുന്ന പദ്ധതികൾക്ക് രൂപംനൽകുന്നത്. 60 വയസ്സ് കഴിഞ്ഞവരിൽ പ്രത്യേകിച്ചും ഒറ്റപ്പെട്ട് കഴിയുന്നവർ, കിടപ്പുരോഗികൾ, തുടർ ചികിത്സ ആവശ്യമുള്ളവർ തുടങ്ങിയവർ ചികിത്സയും പരിചരണവും ഉറപ്പുവരുത്തുകയും വയോധികരുടെ മാനസികോല്ലാസത്തിനും ആരോഗ്യസുരക്ഷക്കും പ്രാധാന്യം നൽകി പകൽവീട് പദ്ധതിക്ക് തുടക്കംകുറിച്ചു. പൂമാലയിൽ ഇതിനായി പ്രത്യേക കെട്ടിടം നിർമിച്ചു. കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് അംഗൻവാടികളും വിദ്യാലയങ്ങളും ശിശുസൗഹൃദമാക്കി മാറ്റുന്നതിെൻറ ഭാഗമായി അപ്പർ ൈപ്രമറി സ്കൂളുകളിൽ പ്രഭാത ഭക്ഷണ പരിപാടി ആരംഭിച്ചു. കുടുംബശ്രീകൾക്കും മാതൃസമിതികൾക്കുമാണ് ഇതിെൻറ ചുമതല. പഞ്ചായത്തിലെ വിവിധ സ്കൂളുകളിലായി ആധുനിക ഭോജനശാല, സ്മാർട്ട് ക്ലാസ് റൂമുകൾ, ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് എന്നിവ നിർമിച്ചു. ഹൈസ്കൂൾ വിദ്യാർഥിനികൾക്ക് സൈക്കിൾ നൽകിയത് കൂടാതെ പരിശീലനവും നൽകി. പഠനോപകരണങ്ങൾ നൽകുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന 32 വിദ്യാർഥികൾക്ക് ലാപ്ടോപ്പുകളും സ്കോളർഷിപ്പും നൽകി. പൊതുവിദ്യാലയ സംരക്ഷണത്തിന് മുൻഗണന നൽകിയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക പദ്ധതികൾക്ക് രൂപംനൽകി. ഈ മാസം കുട്ടികളുടെ പാർലമെൻറും സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമവികസന പദ്ധതികൾ കുട്ടികളിൽ എത്തിക്കാൻ കുട്ടികളുടെ വർക്കിങ് ഗ്രൂപ്പും രൂപവത്കരിച്ചതായി പ്രസിഡൻറ് ഷീബ രാജശേഖരൻ പറഞ്ഞു. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാർ എന്നിവർക്ക് പൂരകപോഷണവും രോഗപ്രതിരോധ പ്രവർത്തനങ്ങളും മാനസികാരോഗ്യ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. പ്രസിഡൻറ് ഷീബ രാജശേഖരൻ പ്രഖ്യാപന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.ജി. മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടെസിമോൾ മാത്യു, തങ്കമ്മ രാമൻ, സെക്രട്ടറി അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. പച്ചക്കറികൾക്ക് ന്യായവില; വിഷുസദ്യയൊരുക്കാം കുശാലായി തൊടുപുഴ: ഇക്കുറി കൈപൊള്ളാതെ വിഷുസദ്യ ഒരുക്കാം. പഴം, പച്ചക്കറി ഇനങ്ങൾക്ക് വിലക്കയറ്റമില്ല. വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ ഏജൻസികളും സജീവമായി രംഗത്തുണ്ട്. കൃഷി വകുപ്പിെൻറയും കുടുംബശ്രീയുടെയും മറ്റും നേതൃത്വത്തിൽ എങ്ങും വിഷുച്ചന്തകൾ തുറന്നിട്ടുണ്ട്. വിഷുവിപണിയിൽ വിഷരഹിത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കാൻ കൃഷി വകുപ്പ് 'വിഷുക്കണി 2018' ജില്ലയിലുടനീളം 21 ചന്തകളാണ് തുറന്നിരിക്കുന്നത്. ഇവ കൂടാതെ വി.എഫ്.പി.സി.കെ അഞ്ച് വിപണിയും ഹോർട്ടികോർപ് രണ്ടെണ്ണവും കുടുംബശ്രീയുടെ 24 വിപണിയും പ്രവർത്തിക്കുന്നു. ജില്ലയിൽ ആകെ 52 വിഷുച്ചന്തകളാണ് തുറന്നിരിക്കുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന വിഷരഹിത നാടൻ ഇനങ്ങളും കൂടാതെ കീട കുമിൾനാശിനി രാസവള പ്രയോഗം പരമാവധി കുറച്ച് ഉൽപാദിപ്പിക്കുന്ന ജി.എ.പി ഉൽപന്നങ്ങളുമാണ് വിപണിയിൽ സജ്ജമാക്കിയിരിക്കുന്നത്. കണിവെള്ളരിയാണ് വിഷുവിപണിയിലെ പ്രധാന താരം. കർഷകരുടെ ഉൽപന്നങ്ങൾ 10 ശതമാനം അധിക വില നൽകി സംഭരിക്കുകയും വിൽപന വിലയേക്കാൾ 30 ശതമാനം താഴ്ത്തി ഉപഭോക്താക്കൾക്കൾക്ക് നൽകുന്ന രീതിയിലാണ് വിഷുവിപണികൾ പ്രവർത്തിക്കുന്നത് എന്ന് പ്രിൻസിപ്പൽ കൃഷി ഒാഫിസർ പറഞ്ഞു. വിഷുക്കണി 2018 ജില്ലതല ഉദ്ഘാടനം തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പി.ജി. ഉഷാകുമാരി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോർജ് ജോസഫ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ചയാണ് വിഷു. ആഘോഷങ്ങൾ കൊഴുപ്പിക്കാനുള്ള ഒരുക്കം നാടെങ്ങും നടന്നുവരുകയാണ്. വിഷുക്കണിക്കും സദ്യക്കും കോടിക്കും വേണ്ടതെല്ലാം വാങ്ങാനുള്ള തിരക്കാണെങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.