പട്ടികവിഭാഗ പീഡന നിരോധനനിയമം ദുർബലപ്പെടുത്താനുള്ള നീക്കം ദുരൂഹം ^പുന്നല ശ്രീകുമാർ

പട്ടികവിഭാഗ പീഡന നിരോധനനിയമം ദുർബലപ്പെടുത്താനുള്ള നീക്കം ദുരൂഹം -പുന്നല ശ്രീകുമാർ തൊടുപുഴ: ദലിത് പീഡനങ്ങൾ വർധിക്കുന്ന രാജ്യത്ത് പട്ടികജാതി-വർഗ പീഡന നിരോധനനിയമം ദുർബലപ്പെടുത്തുന്ന ഭരണകൂടനീക്കം ദുരൂഹമാണെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് നാൽപത്തിയേഴാം സംസ്ഥാന സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി ഫ്യൂഡൽ സംവിധാനത്തെ നവോത്ഥാനത്തി​െൻറ ശക്തി കൊണ്ടാണ് നാട് ചെറുത്തുതോൽപിച്ചത്. പൂർവകാല ക്രൂര യാഥാർഥ്യങ്ങളെ അനുസ്മരിപ്പിക്കുന്ന ജീർണതകൾ പുനഃസ്ഥാപിക്കാനുള്ള ഏതുനീക്കത്തെയും ചെറുക്കാനുള്ള ദൗത്യം കെ.പി.എം.എസ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് വി. ശ്രീധരൻ അധ്യക്ഷതവഹിച്ചു. ട്രഷറർ എൽ. രമേശൻ, പി. ജനാർദനൻ, എ. സനീഷ് കുമാർ, പി.വി. ബാബു, പി.കെ. രാജൻ, ബൈജു കലാശാല, ടി.എസ്. രജികുമാർ, ഓമന വിജയകുമാർ, സാബു കൃഷ്ണൻ, ദേവരാജ് പാറശാല, സുജ സതീഷ്, സുബാഷ് കല്ലട തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ ഡോ. ബി.ആർ. അംബേദ്കറി​െൻറ 127ാമത് ജന്മദിനാഘോഷവും വൈകീട്ട് മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് മൈതാനത്ത് 'സാമ്പത്തിക സംവരണവും സാമൂഹികനീതിയും' വിഷയത്തിൽ ഓപൺ സെമിനാറും നടക്കും. എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും. പുന്നല ശ്രീകുമാർ, അഡ്വ. സി.കെ. വിദ്യാസാഗർ, അഡ്വ. ഷെറി ജോൺ തുടങ്ങിയവർ പങ്കെടുക്കും. ഡോ. എം.ബി. മനോജ് മോഡറേറ്ററാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.