സിനിമയും അവാർഡും അപ്രതീക്ഷിതം -നിഖിൽ എസ്. പ്രവീൺ േകാട്ടയം: സിനിമയിലെത്തിയതും ജയരാജിനൊപ്പം സിനിമ ചെയ്തതും അവാര്‍ഡ് ലഭിച്ചതും അപ്രതീക്ഷിതമെന്ന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡ് നേടിയ നിഖില്‍ എസ്. പ്രവീൺ. സംവിധായകൻ ജയരാജ് നല്‍കിയ അകമഴിഞ്ഞ പിന്തുണയും സ്വാതന്ത്ര്യവും മികച്ച ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കാരണമായി. സിനിേമാട്ടോഗ്രഫി പഠനത്തിനുശേഷം സ്വന്തം സ്റ്റുഡിയോയും വിവാഹ ഫോട്ടോയെടുപ്പുമൊക്കെയായി നാട്ടില്‍ കറങ്ങിയിരുന്ന നിഖില്‍, പ്രദീപ് നായരുടെ കോഡേഷ്യന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഈ ചിത്രത്തിെൻറ കഥ ജയരാജിേൻറതായിരുന്നു. അങ്ങനെയാണ് ഭയാനകത്തിലേക്ക് വിളിയെത്തിയത്. മറ്റക്കരയെന്ന കൊച്ചുഗ്രാമത്തിലെ ചെറിയവീട്ടിലേക്ക് അവാർഡുവാർത്ത ഉച്ചയോടെ എത്തിയപ്പോൾ തന്നെ നാട്ടുകാരുടെ ആഘോഷം തുടങ്ങി. ദേശീയപുരസ്‌കാരം ലഭിച്ച വാര്‍ത്തയറിഞ്ഞ പിതാവ് ശിവന്‍ മകനെ വാരിപ്പുണര്‍ന്നു. മാതാവ് സലീല ലഡുവിതരണം നടത്തി. ഉടന്‍ റിലീസ് ചെയ്യുന്ന ജോഷി മാത്യുവിെൻറ 'അങ്ങ് ദൂരെ ഒരുദേശത്ത്' എന്ന ചിത്രത്തിെൻറ ഛായാഗ്രഹണവും നിഖിലാണ്. മറ്റക്കര തൈപ്പറമ്പില്‍ എന്‍.ഡി. ശിവന്‍-സലീല ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. സഹോദരന്‍ അഖില്‍ എസ്. കിരണ്‍ (സൗണ്ട് എന്‍ജിനീയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.