കോട്ടയം: അവാർഡ് വിവരമറിഞ്ഞ് ഫഹദ് ഫാസിൽ സന്തോഷം ആഘോഷിച്ചത് ഭാര്യ നസ്രിയയെ ചേർത്തുനിർത്തി. മികച്ച സഹനടനുള്ള ദേശീയ അംഗീകാരം തേടിയെത്തിയ വിവരം അറിയുേമ്പാൾ ഭരണങ്ങാനത്തിനടുത്ത് അമ്പാറനിരപ്പേൽ പള്ളിക്ക് സമീപത്തെ ഷൂട്ടിങ് െസറ്റിലായിരുന്നു ഫഹദ്. ന്സ്രിയയും സംവിധായകൻ അമൽ നീരദും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് ഇനിയും പേരിട്ടില്ല. മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'തൊണ്ടിമുതലും ദൃക്സാക്ഷിയും' സംവിധാനം ചെയ്ത ദിലീഷ് പോത്തനും ഇതേ സെറ്റിൽ ഉണ്ടായിരുന്നത് ഇരട്ടിമധുരമായി. ഷൂട്ടിങ് നടക്കുന്ന ചിത്രത്തിൽ അഭിനേതാവാണ് ദിലീഷ് പോത്തൻ. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഫഹദും അവാർഡ് നേടുമെന്ന സൂചനകൾ പുറത്തുവന്നതിനാൽ രാവിലെമുതൽ സെറ്റ് ആകാംക്ഷയിലായിരുന്നു. 'െതാണ്ടിമുതൽ' അവാർഡ് ഉറപ്പിച്ചപ്പോൾ ആഹ്ലാദം നിറഞ്ഞു. ഫഹദ് മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ െസറ്റ് ആഘോഷതിമിർപ്പിലായി. ബൊെക്ക നൽകിയശേഷം ഫഹദിനെ സാേങ്കതികപ്രവർത്തകർ തോളിലേറ്റി. ഇതിനിടെ എത്തിച്ച കേക്ക് ഫഹദും ദിലീഷും ചേർന്ന് മുറിച്ചു. ആദ്യ ദേശീയ അവാർഡുതിളക്കം ഭാര്യക്കൊപ്പം ആഘോഷിക്കാനായതിെൻറ ആവേശം ഫഹദും മറച്ചുവെച്ചില്ല. നിറഞ്ഞ കൈയടികൾക്കിടെ ആദ്യം ഫഹദിെൻറ വക കേക്ക് ദിലീഷിന്. തുടർന്ന് നസ്രിയക്കും മറ്റുള്ളവർക്കും നൽകി. പിന്നാലെ പടക്കം െപാട്ടിച്ചും മധുരം വിതരണം ചെയ്തും സെറ്റ് അവാർഡുനേട്ടം ആഘോഷിച്ചു. മണിക്കൂറുകൾ നീണ്ട ആഘോഷത്തിനൊടുവിൽ സഹപ്രവർത്തകരുടെ അഭിനന്ദനങ്ങൾക്ക് ഇരുവരും നന്ദിയും പറഞ്ഞു. മികച്ച ജൂറി പരാമർശം നേടിയ നടി പാർവതിയെ ഫഹദ് അഭിനന്ദനം അറിയിച്ചു. തുടർച്ചയായി രണ്ടാം തവണയും ദേശീയ അവാർഡുതിളക്കം തേടിയെത്തിയ ദിലീഷ് പോത്തനും ആഹ്ലാദം മറച്ചുപിടിക്കാനായില്ല. ദിലീഷിെൻറ ആദ്യസിനിമ 'മഹേഷിെൻറ പ്രതികാരം' കഴിഞ്ഞവർഷത്തെ അവാർഡ് സ്വന്തമാക്കിയിരുന്നു. അമല്‍ നീരദിെൻറ ഉടമസ്ഥതയിലെ എ.എന്‍.പിയും ഫഹദ് ഫാസിലിെൻറ നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് വാഗമണ്ണിലും ഭരണങ്ങാനത്തുമായാണ് നടക്കുന്നത്. ഐശ്വര്യലക്ഷ്മിയാണ് ചിത്രത്തില്‍ നായിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.