ചെറുതോണി: യും. ഇടുക്കി ചേലച്ചുവട് സ്വദേശി വിഷ്ണു മോഹൻദാസിനെയാണ് മെൽബണിലെ ഓസ്േട്രലിയൻ ഫുട്ബാൾ ലീഗിെൻറ (എ.എഫ്.എൽ) മൾട്ടി കൾച്ചറൽ അംബാസഡറായി െതരഞ്ഞെടുത്തത്. മോഡലിങ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വിഷ്ണുവിനെ മാർച്ച് 24ന് മെൽബണിൽ നടന്ന മൾട്ടി കൾച്ചറൽ ഹബിലാണ് തെരഞ്ഞെടുത്തത്. ഒട്ടനവധി കമ്പനികളുടെയും ചാനലുകളുടെയും മോഡലാണ് വിഷ്ണു. ആദ്യമായാണ് എ.എഫ്.എൽ മൾട്ടികൾച്ചറൽ അംബാസഡറായി ഒരു മലയാളി വരുന്നത്. റോയൽ പാർക്കിൽ നടന്ന യൂനിറ്റി സോക്കർ, ഹോതോൺ അക്കാദമിക് ടെസ്റ്റിങ്, ഹോതോൺ ജനറേഷൻ അക്കാദമിക് ടെസ്റ്റിങ് എന്നീ മത്സരങ്ങളിൽ മികവ് തെളിയിക്കാൻ വിഷ്ണുവിന് അവസരം ലഭിച്ചിട്ടുണ്ട്. ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് സ്വദേശി റിട്ട. അധ്യാപകൻ മോഹൻദാസ് ചെമ്പൻകുളത്തിെൻറയും ചുരുളി ആൽപാറ ഹൈസ്കൂൾ അധ്യാപിക കോമളത്തിെൻറയും മകനാണ്. ഏക സഹോദരി വീണ കുവൈത്തിൽ നഴ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.