ഭൂമിക്കായി നിയമ നിർമാണം നടത്തേണ്ടത്​ ആഭ്യന്തര വകുപ്പെന്ന്​ ഉപദേശം

പത്തനംതിട്ട: ഭൂമിയുമായി ബന്ധപ്പെട്ട് നിയമ നിർമാണം നടത്താനുള്ള അധികാരം ആഭ്യന്തര വകുപ്പിനെന്ന് നിയമ വകുപ്പി​െൻറ ഉപദേശം. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടഭൂമിയും അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമിയും തിരിച്ചുപിടിക്കാൻ പുതിയ നിയമ നിര്‍മാണം നടത്താൻ തയാറാക്കിയ നോട്ടിലാണ് നിയമ സെക്രട്ടറി ഇൗ ഉപദേശം നൽകിയത്. ഇതോടെ കൂടുതൽ വ്യക്തത വരുത്താൻ അഡ്വക്കറ്റ് ജനറലി​െൻറ ഉപദേശം തേടിയിരിക്കുകയാണ് റവന്യൂ വകുപ്പ്. സര്‍ക്കാ‌ര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിനൊപ്പം സ്വകാര്യ ഭൂമി തട്ടിയെടുക്കാൻ കൂട്ടുനില്‍ക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കൂടി ശിക്ഷ ഉറപ്പാക്കും വിധം നിയമ നിര്‍മാണമാണ് ലക്ഷ്യമിടുന്നത്. തോട്ടം ഭൂമി ഏറ്റെടുക്കാന്‍ സമഗ്ര ഭൂപരിഷ്കരണ നിയമം വേണമെന്ന് രാജമാണിക്യം റിപ്പോര്‍ട്ട് ശിപാർശ നൽകിയിരുന്നുവെങ്കിലും അതും നിയമ വകുപ്പ് തിരിച്ചയച്ചിരുന്നു. ആൻറി ലാൻഡ് ഗ്രാബിങ് ആക്ട് എന്ന പേരില്‍ നിയമ നിര്‍മാണത്തി​െൻറ സാധ്യതയാണ് നിയമ വകുപ്പിനോട് റവന്യൂ വകുപ്പ് അന്വേഷിച്ചത്. അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈവശം െവച്ചവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കും വിധം കരട് തയാറാക്കാനാണ് ആവശ്യപ്പെട്ടത്. സ്വകാര്യ ഭൂമി തട്ടിയെടുക്കാൻ കൂട്ടുനില്‍ക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്കുകൂടി ബാധകമാകും വിധം ആന്ധ്ര മോഡൽ നിയമമാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നെതങ്കിലും ശ്രീലങ്കയിൽ നിലവിലുള്ള നിയമത്തി​െൻറ മാതൃക പിന്തുടരാൻ കഴിയുമോയെന്ന് മുഖ്യമന്ത്രി ആരാഞ്ഞിരുന്നു. ഇതിനിടെയാണ് റവന്യൂ അല്ല, ആഭ്യന്തര വകുപ്പാണ് നിയമ നിർമാണം നടത്തേണ്ടതെന്ന് നിയമ വകുപ്പ് ഉപദേശം നൽകിയത്. ഭൂപരിഷ്കരണ നിയമവും തണ്ണീർത്തട നിയമവും തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും റവന്യൂ വകുപ്പാണ് കൊണ്ടുവന്നത് എന്നിരിക്കെയാണ് ഇപ്പോഴത്തെ നിയേമാപദേശം. അഡ്വക്കറ്റ് ജനറലും സമാനമായ ഉപദേശം നൽകിയാൽ ഭൂമിയിൽ റവന്യൂ വകുപ്പിന് അവകാശം ഇല്ലാതെയാകും. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.