​മൊഴിയെടുത്തില്ല; എ.എസ്​.​െഎക്ക്​ സസ്​പെൻഷൻ, എസ്​.​െഎയെ സ്ഥലം മാറ്റി

പത്തനംതിട്ട: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മയുടെ മൊഴിയെടുക്കാൻ വൈകിയതിനെത്തുടർന്ന് എ.എസ്.െഎയെ സസ്പെൻഡ്ചെയ്തു. എസ്.െഎയെ സ്ഥലം മാറ്റി. ആറന്മുള സ്റ്റേഷനിലെ എ.എസ്.ഐ ജോൺസനെയാണ് ജില്ല പൊലീസ് മേധാവി സതീഷ് ബിനോ സസ്പെൻഡ് ചെയ്തത്. എസ്.ഐ എസ്. അജിത്കുമാറിനെ സ്ഥലം മാറ്റി. കഴിഞ്ഞ 31ന് കോഴഞ്ചേരി സ​െൻറ് തോമസ് കോളജിന് സമീപം വൈ.എം.സി.എ റോഡിലുണ്ടായ അപകടത്തിൽ അർച്ചന എന്ന വീട്ടമ്മയുടെ ഒരു കാലിലൂടെയും കൈയിലൂടെയും ബസ് കയറിയിറങ്ങി. ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് മറിഞ്ഞ് അർച്ചന ബസിനടിയിലേക്ക് വീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇവരുടെ ഒരു കാൽ മുറിച്ചുനീക്കി. കൈയുടെ അവസ്ഥയും ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽനിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് ആറന്മുള സ്റ്റേഷനിൽ കിട്ടിയിരുന്നു. എ.എസ്.ഐ ജോൺസനെയാണ് മൊഴിയെടുക്കാൻ നിയോഗിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും മൊഴിയെടുക്കാൻ ചെന്നില്ലെന്ന വിവരം എസ്.പിയുടെ ശ്രദ്ധയിൽെപട്ടതിനെത്തുടർന്ന് ഡിവൈ.എസ്.പി കെ.എ. വിദ്യാധരനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. ഓണത്തി​െൻറ തിരക്കായതിനാലാണ് പോകാൻ കഴിയാതിരുന്നത് എന്ന വിശദീകരണമാണ് എ.എസ്.ഐ നൽകിയത്. സംഭവത്തിൽ എ.എസ്.ഐയുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് ഡിവൈ.എസ്.പി റിപ്പോർട്ട് നൽകിയത്. എസ്.ഐയുടെ ഭാഗത്തും കൃത്യവിലോപമുണ്ടെന്ന് കണ്ടതിനെത്തുടർന്നാണ് സ്ഥലം മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.