കോട്ടയം: ഒാർത്തഡോക്സ് സഭക്ക് രണ്ട് സഹായമെത്രാന്മാർ. മാവേലിക്കര ഭദ്രാസന സഹായമെത്രാനായി അലക്സിയോസ് മാർ യൗസേബിയോസിനെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസന സഹായമെത്രാനായി ഡോ. സഖറിയാസ് മാർ അപ്രേമിനെയും സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കതോലിക്ക ബാവ നിയമിച്ചു. നിലവിൽ അടൂർ-കടമ്പനാട് ഭദ്രാസനാധിപനായിരുന്ന ഡോ. സഖറിയാസ് മാർ അപ്രേമിന് അധിക ച്ചുമതയാണ് നൽകിയത്. ഇതുവരെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിെൻറ ചുമതല അലക്സിയോസ് മാർ യൗസേബിേയാസ് മെത്രാപ്പോലീത്തക്കായിരുന്നു. ഭരണത്തിൽ കതോലിക്ക ബാവയെ സഹായിക്കാനാണ് സഹായമെത്രാപ്പോലീത്തമാരെ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.