സ്​റ്റോപ് മെമ്മോ നൽകിയിട്ടും അനധികൃത നിർമാണം തുടരു​െന്നന്ന്​ വില്ലേജ്​ ഒാഫിസർ

പത്തനംതിട്ട: വില്ലേജ് ഒാഫിസർ നൽകിയ സ്റ്റോപ് മെമ്മോക്ക് കടലാസ് വിലപോലും കൽപിക്കാതെ അനധികൃത നിർമാണം തുടരുന്നു. തുടർന്ന് വില്ലേജ് ഒാഫിസർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകി. പത്തനംതിട്ട റിങ്റോഡിലെ അനധികൃത നിർമാണത്തിെനതിരെയാണ് വില്ലേജ് ഒാഫിസറുടെ റിപ്പോർട്ട്. പരാതി ഉയർന്നപ്പോൾ പത്തനംതിട്ട വില്ലേജ് ഒാഫിസറാണ് നോട്ടീസ് നൽകിയത്. ഇതനുസരിച്ച് രേഖകൾ ഹാജരാക്കിയെങ്കിലും അതനുസരിച്ചല്ല, നിർമാണമെന്ന് കണ്ടെത്തി. തുടർന്ന് നിർത്തിവെക്കാൻ ആവശ്യപ്പെട്ട് ആഗസ്റ്റ് 26ന് കെട്ടിടമുടമ ബുഹാരിക്ക് നോട്ടീസ് നൽകിയതായി വില്ലേജ് ഒാഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, നിരോധന ഉത്തരവ് നൽകിയിട്ടും നിർമാണം തുടരുന്ന സാഹചര്യത്തിലാണ് അടൂർ ആർ.ഡി.ഒക്ക് റിപ്പോർട്ട് നൽകിയത്. റിങ് റോഡിനുചുറ്റും വലിയതോതിലുള്ള ഭൂമി കൈയേറ്റവും കെട്ടിടനിർമാണവുമാണ് നടക്കുന്നത്. തോട്, റോഡ് പുറേമ്പാക്കുകൾ കൈയേറിയും പാടം-തണ്ണീർത്തടം നികത്തിയുമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.