ദമ്പതിക​ളുടെ ​തിരോധാനം: അന്വേഷണം വീണ്ടും ഉൗർജിതമാക്കും; സംഘത്തിൽ രണ്ടുപേർകൂടി

കോട്ടയം: ദമ്പതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം വീണ്ടും ഉൗർജിതമാക്കാൻ പൊലീസ് തീരുമാനം. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖി​െൻറ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ രണ്ട് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനും തീരുമാനിച്ചു. ഏപ്രിൽ ആറിലെ ഹർത്താൽദിനത്തിൽ കാറിൽ ഭക്ഷണം വാങ്ങാൻ വീട്ടിൽനിന്ന് പുറപ്പെട്ട കുമ്മനം അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരാണ് മാസങ്ങൾ കഴിഞ്ഞും കാണാമറയത്തുള്ളത്. നേരത്തേ കേസ് അന്വേഷിച്ചിരുന്ന രണ്ടുപേരാണ് അന്വേഷണസംഘത്തിൽ ഉൾപ്പെട്ടത്. തുടക്കത്തിൽ ജില്ല പൊലീസ് മേധാവിയുടെ നാലംഗ സ്ക്വാഡിലെ രണ്ടുപേരെ എ.ആർ ക്യാമ്പിലേക്ക് മടക്കിവിളിച്ചിരുന്നു. ഇവരാണ് വീണ്ടും ടീമിൽ ഇടംനേടിയത്. കാണാതായ അന്നുമുതൽ കാർ കടന്നുപോയ 39 ഇടങ്ങളിൽനിന്ന് പൊലീസിന് സി.സി ടി.വി അടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചിരുന്നു. അത് വീണ്ടും സൂക്ഷ്മപരിേശാധനക്ക് വിധേയമാക്കും. കൂടാതെ കാണാതായ ദിവസവും തലേന്നും ഹാഷിമി​െൻറ ഫോണിൽ സംസാരിച്ചിരുന്നവരുടെ വിശദമൊഴി വീണ്ടും രേഖപ്പെടുത്തും. ദമ്പതികൾ പോകാൻ സാധ്യതയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണവും നടക്കും. പുതിയവാഹനം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തോയെന്നും അന്വേഷിക്കും. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും താഴത്തങ്ങാടി ആറ്റിലും കൈത്തോടുകളിലും നേവി സംഘവും തിരഞ്ഞിട്ടും പാറമടയിലും ജലാശയങ്ങളിലും ആറ്റിലും സിഡാക്കി​െൻറ അത്യാധുനിക സ്കാനർ ഉപയോഗിച്ച് പരിശോധിച്ചിട്ടും തുെമ്പാന്നും ലഭിച്ചിരുന്നില്ല. പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപ്പേട്ട, ബീമാപ്പള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. സൈബർ സെല്ലി​െൻറ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും സംസ്ഥാനത്തിനകത്തും പുറത്തും കൈമാറി. സാദൃശ്യമുള്ളവരെ കണ്ടുമുട്ടിയെന്ന തരത്തിൽ ചില സന്ദേശങ്ങൾ ലഭിച്ചെങ്കിലും ഫലമുണ്ടായില്ല. മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേരിെട്ടത്തി ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. ഹബീബയുടെ സഹോദരൻ അതിരമ്പുഴ നൂർ മൻസിലിൽ ഷിഹാബുദ്ദീൻ ചിലസംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതും പൊലീസ് പരിശോധിക്കുമെന്നാണ് അറിവ്. നാട്ടുകാർ ആക്ഷൻ കൗൺസിലും രൂപവത്കരിച്ചിട്ടുണ്ട്. വെസ്റ്റ് സി.െഎ നിർമൽ ബോസി​െൻറ നേതൃത്വത്തിൽ 30 പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം ആരംഭിച്ചത്. വീടിനു തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പലചരക്കുകട നടത്തുകയായിരുന്നു ഹാഷിം. പുതിയ കാറി​െൻറ വായ്പയൊഴിച്ചാൽ മറ്റ് സാമ്പത്തിക ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, പഴ്സ്, ലൈസൻസ് എന്നിവയും എടുത്തിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.