സ്ത്രീകളും കുട്ടികളും പ്രതിരോധം തീർക്കുന്നത് കാലഘട്ടത്തിെൻറ ആവശ്യം -ബി. സന്ധ്യ പാലാ: സ്ത്രീകളും കുട്ടികളും സ്വയംപ്രതിരോധം തീർക്കുന്നത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് എ.ഡി.ജി.പി ഡോ. ബി. സന്ധ്യ. പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ നടന്ന 'പൗരന്മാരുടെ സാമൂഹിക സുരക്ഷയും ആരോഗ്യ പരിപാലനവും കിഡ്നി സംരക്ഷണത്തിെൻറ പ്രാധാന്യവും' ബോധവത്കരണ കർമപദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കുട്ടികളില്‍ പുതിയ റോഡ് സംസ്കാരം വളർന്നുവരണം. പുതിയതലമുറക്ക് മോശപ്പെട്ട ട്രാഫിക് സംസ്കാരമാണുള്ളത്. വസ്ത്രം ധരിക്കുന്നതുപോലെ സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി വേണം റോഡ് ഉപയോഗിക്കാനെന്നും അവർ പറഞ്ഞു. കിഡ്നി ഫെഡറേഷൻ സംസ്ഥാന കോ-ഓഡിനേറ്റർ ഷിബു പീറ്റർ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റെഫീഖ് സാമൂഹിക സുരക്ഷ സന്ദേശം നൽകി. വിവിധ വിഷയത്തിൽ ജില്ല ശുചിത്വ മിഷൻ കോ-ഓഡിനേറ്റർ ഫിലിപ് ജോസഫ്, റിട്ട. ജോയൻറ് ആർ.ടി.ഒ ആദർശ്കുമാർ എന്നിവർ ക്ലാസെടുത്തു. കോർപറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട്, ജനമൈത്രി ജില്ല കോ-ഓഡിനേറ്റർ കെ.എം. സജീവ്, ടിംസ് പോത്തന്‍ നെടുംപുറം, പി.ജി. സുരേഷ്, പാലാ ഡിവൈ.എസ്.പി വി.ജി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ നിർഭയ ടീം വനിതകൾക്കായി സെൽഫ് ഡിഫൻസ് ക്ലാസും നടത്തി. വിദ്യാർഥികളും ജനമൈത്രി സമിതി അംഗങ്ങളും ഉൾപ്പെടെ 750 പേർ പെങ്കടുത്തു. ജനമൈത്രി പൊലീസിെൻറയും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുെടയും പീറ്റർ ഫൗണ്ടേഷെൻറയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. KTL59 sandhya പാലാ ചാവറ പബ്ലിക് സ്കൂളിൽ 'പൗരന്മാരുടെ സാമുഹികസുരക്ഷയും ആരോഗ്യ പരിപാലനവും കിഡ്നി സംരക്ഷണത്തിെൻറ പ്രാധാന്യവും' ബോധവത്കരണ കർമപദ്ധതി ജില്ലതല ഉദ്ഘാടനം എ.ഡി.ജി.പി ബി. സന്ധ്യ നിർവഹിക്കുന്നു മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതി; ദക്ഷിണമേഖല കൂട്ടായ്മ രൂപവത്കരിച്ചു കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി വിജയിപ്പിക്കുന്നതിന് ദക്ഷിണമേഖല കൂട്ടായ്മ രൂപവത്കരിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പനച്ചിക്കാട്, വാകത്താനം, കറുകച്ചാല്‍ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള ജനപ്രതിനിധികളും കര്‍ഷകരും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു. കൊടൂരാര്‍ നവീകരണപദ്ധതി വിജയിപ്പിക്കാൻ പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വികസന സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. സലി കണ്‍വീനറായി കമ്മിറ്റിയെ തെരെഞ്ഞെടുത്തു. പദ്ധതി കോഒാഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ആര്‍. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ബേബിമോള്‍ (വാകത്താനം), ബിജുകുമാര്‍ (കറുകച്ചാല്‍), പനച്ചിക്കാട് സഹകരണ ബാങ്ക്‌്‌് പ്രസിഡൻറ് പി.കെ. മോഹനന്‍, പനച്ചിക്കാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് ടി.കെ. ഗോപാലകൃഷ്‌ണന്‍, പഞ്ചായത്ത് അംഗങ്ങളായ പുന്നൂസ് തോമസ് എന്നിവര്‍ സംസാരിച്ചു. പനച്ചിക്കാട് പഞ്ചായത്തിലെ 20 പാടശേഖരങ്ങളിലെ തരിശുകിടക്കുന്ന 627 ഏക്കര്‍ സ്ഥലത്ത് പുതുതായി നെല്‍കൃഷി നടത്തുന്നതിന് ലക്ഷ്യമിട്ട് കൊടൂരാറിലെ നീരൊഴുക്ക് വർധിപ്പിക്കുന്നതിന് പദ്ധതി തയാറാക്കുമെന്ന് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ആര്‍. സുനില്‍കുമാര്‍ അറിയിച്ചു. വാകത്താനം, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ കൊടൂരാറിെൻറ കൈവഴികളായ നിരവധി തോടുകള്‍ തെളിച്ച് നീരൊഴുക്ക് വർധിപ്പിച്ച് കൃഷിയും ജലസേചനവും ഫലപ്രദമായി നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ.ടി. എബ്രഹാം, സുമ മുകുന്ദന്‍, ഷെബിന്‍ ജേക്കബ്, സിനി എബ്രഹാം, ബിന്ദു ജിജി, പ്രസന്ന ഷാജി, ഡോ. ലിജി വിജയകുമാര്‍, ജയമോള്‍, പ്രകാശ്, ജയപ്രകാശ് എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.