കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്സുമാർ നടത്തുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വെള്ളിയാഴ്ച ആശുപത്രിയിലേക്ക് 10,000 നഴ്സുമാർ പെങ്കടുക്കുന്ന പ്രകടനം നടക്കും. യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നേതൃത്വത്തിൽ രൂപവത്കരിച്ച സമരസഹായ സമിതി നേതൃത്വത്തിലാണ് മാർച്ച്. പിരിച്ചുവിട്ട ഏഴ് നഴ്സുമാരെ തിരിച്ചെടുക്കുക, കരാർ സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഏഴു മുതലാണ് സമരം ആരംഭിച്ചത്. തൊഴിൽ വകുപ്പ് വിളിച്ചിട്ടും മാനേജ്മെൻറ് ചർച്ചക്ക് തയാറായില്ലെന്നും കൂടുതൽ പേരെ പിരിച്ചുവിടുകയായിരുന്നുെവന്നും യു.എൻ.എ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. നഴ്സുമാരെ അനാവശ്യമായി മാനേജ്മെൻറ് വേട്ടയാടുകയാണ്. സമരം പൊളിക്കാൻ ആശുപത്രി മാനേജ്മെൻറ് നിരന്തരം പരിശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. രാവിലെ 11ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് പ്രകടനം ആരംഭിക്കും. വാർത്തസമ്മേളനത്തിൽ സമിതി കൺവീനർ മഹേഷ് വിജയൻ, ചെയർമാൻ ടോണി കുമരകം, അശ്വതി ചന്ദ്രൻ, റോണി പോൾ, ജിസൺ ദേവസ്യ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.