അനിൽ ഉമ്മൻ പാലാ ആർ.ഡി.ഒ

പാലാ: പാലാ ആർ.ഡി.ഒയായി അനിൽ ഉമ്മൻ ചുമതലയേറ്റു. കോട്ടയം തഹസിൽദാറുടെ സ്ഥാനത്തുനിന്നാണ് ഇദ്ദേഹം പാലാ ആർ.ഡി.ഒയായി എത്തുന്നത്. നേരേത്ത മീനച്ചിൽ താലൂക്ക് ഓഫിസിൽ റവന്യൂ റിക്കവറി തഹസിൽദാറായിരുന്നു. പാലായിലും കോട്ടയത്തും സേവനമനുഷ്ഠിക്കവെ രണ്ടുതവണ സംസ്ഥാന സർക്കാറി​െൻറ മികച്ച തഹസിൽദാർക്കുള്ള വകുപ്പുതല പുരസ്കാരം നേടിയിട്ടുണ്ട്. ഏറ്റുമാനൂർ സ്വദേശിയാണ്. ഏറ്റുമാനൂർ ഗവ. ടി.ടി.ഐയിലെ അധ്യാപിക ബിൻസിയാണ് ഭാര്യ. സ്കൂൾ ഗ്രൗണ്ടിലേക്ക് പാഴ്മരം മറിഞ്ഞുവീണു കടുത്തുരുത്തി: കനത്ത മഴയിലും കാറ്റിലും കൂറ്റൻ പാഴ്മരം സ്കൂൾ ഗ്രൗണ്ടിലേക്ക് മറിഞ്ഞു വീണു. ആയാംകുടി എച്ച്.എസ് സ്കൂളി​െൻറ ഗ്രൗണ്ടിലേക്കാണ് മരം മറിഞ്ഞ് വീണത്. വെള്ളിയാഴ്ച പുലർച്ചെ നാലിനാണ് സംഭവം. പ്രധാന റോഡി​െൻറ സമീപത്ത് അപകടനിലയിൽ സ്കൂൾ ഗ്രണ്ടിലേക്ക് ചാഞ്ഞുനിന്നിരുന്ന മരമാണ് മറിഞ്ഞത്. മരം മുറിച്ചുമാറ്റുന്നതിന് അധികൃതരെ സമീപിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.