നടക്കിരുത്തുന്ന ആനയെ കൈമാറാൻ വനം മന്ത്രി

പത്തനംതിട്ട: ആനകളെ ക്ഷേത്രങ്ങളിൽ നടക്കിരുത്തുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന വനം വകുപ്പി​െൻറ ഉത്തരവ് നിലനിൽക്കെ . 12ന് കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് ബി.ഡി.ജെ.എസ് നേതാവ് ആനയെ നടക്കിരുത്തുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി കെ. രാജു എന്നിവരിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ആനയെ ഏറ്റുവാങ്ങുമെന്നാണ് അറിയിപ്പ്. ആനയെ നടക്കിരുത്താൻ കർശന വ്യവസ്ഥകളാണുള്ളത്. ഇതേതുടർന്ന് പ്രതീകാത്മക നടക്കിരുത്തലാണ് ഗുരുവായൂരടക്കം ക്ഷേത്രങ്ങളിൽ നടക്കുന്നത്. കർണാടക മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദിയൂരപ്പ തളിപ്പറമ്പ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്തിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് നടക്കിരുത്താൻ അനുമതി നൽകേണ്ടത്. ഇതിന് ഡി.എഫ്.ഒയുടെയും വെറ്ററിനറി ഡോക്ടറുടെയുമടക്കം സർട്ടിഫിക്കറ്റുകൾ വേണം. നിരവധി വ്യവസ്ഥകളും പാലിക്കണം. ഇവ പാലിക്കപ്പെട്ടില്ലെന്നാണ് അറിയുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡ​െൻറ ഒാഫിസിൽനിന്ന് അനുമതി നൽകിയതായും അറിവില്ല. നടക്കിരുത്തുന്ന ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും വ്യക്തമായ വിവരമില്ല. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഇരവിപുരം മണ്ഡലത്തിൽ മത്സരിച്ചയാളാണ് ബി.ഡി.ജെ.എസ് നേതാവ്. ഇദ്ദേഹം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ സത്യവാങ്മൂലത്തിൽ ആനയെക്കുറിച്ച് പറയുന്നില്ല. അതിനാൽ, പിന്നീട് വാങ്ങിയ ആനയെ ആയിരിക്കും നടക്കിരുത്തുന്നതെന്നും പറയുന്നു. അങ്ങനെയെങ്കിൽ ആനയെ കൈമാറുന്നതും നിയമവിരുദ്ധമാണ്. മാർഗനിർദേശങ്ങൾ അറിയുന്ന മന്ത്രി ചടങ്ങിൽ പെങ്കടുക്കുന്നത് വിവാദമാകും. എം.ജെ. ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.