കാവുംഭാഗം: കരുനാട്ടുകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 12ന് നടക്കും. 5.30ന് മഹാഗണപതി ഹോമം, എട്ടുമുതൽ ലക്ഷാർച്ചന, 12.30ന് വഴിപാട്, ഏഴിന് മഹാദീപാരാധന, എട്ടിന് പ്രഭാഷണം, ഒമ്പതിന് ഭജന, 12ന് അഭിഷേകം തുടങ്ങിയവയാണ് പരിപാടികൾ. അയ്യങ്കാളിജയന്തി ആഘോഷം പടിഞ്ഞാറ്റോതറ: കെ.പി.എം.എസ് ശ്രീകൃഷ്ണവിലാസം 707ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. യോഗം ഡോ. അനിൽ അമര ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ. രേശ്മ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് രാജൻ തോട്ടപ്പുഴ, സെക്രട്ടറി അജയൻ മക്കപ്പുഴ, ഉദയകുമാർ ചോതി, അനിൽ അമിക്കുളം, വി.ആർ. സുരേഷ്, കിരൺ കാവിൽ, ഗോപാലകൃഷ്ണൻ തേക്കുംമൂട്ടിൽ, രാജമ്മ കാദംബരി, രാധിക, വി.ടി. ശ്രീധരൻ, ശാഖ സെക്രട്ടറി കെ.കെ. കേശവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.