ജില്ലയിലെ ആറ് റോഡുകള്‍ക്ക് അനുമതി

പത്തനംതിട്ട: പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്‌.വൈ) പദ്ധതി രണ്ട് പ്രകാരം ജില്ലയിലെ ആറ് റോഡുകൾ വികസിപ്പിക്കാൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുമതിനല്‍കി. ജില്ലയിൽ 18.535 കിലോമീറ്റർ റോഡിന് 1368.82 ലക്ഷം രൂപയാണ് അനുവദിച്ചത്. അനുമതി ലഭിച്ച റോഡ്, നീളവും തുകയും ബ്രാക്കറ്റില്‍ എന്ന ക്രമത്തില്‍: നവോദയ-കടുമീന്‍ചിറ റോഡ് (5.91 കി.മീ, 420.6 ലക്ഷം), പുതുമല-തേപ്പുപാറ റോഡ് (2.43 കി.മീ., 182.31 ലക്ഷം), പടനിലത്ത് പടിഇന്ദിര നഗര്‍ റോഡ് (2.01 കി.മീ, 142.9ലക്ഷം), എടക്കാട് മാര്‍ക്കറ്റ്-ടി.കെ. റോഡ് (3.93 കി.മീ, 308.44 ലക്ഷം), മേത്താനം-കൊല്ല​െൻറപടി റോഡ് (2.01കി.മീ, 154.1 ലക്ഷം), കൈതവന ടെമ്പിള്‍ ജങ്ഷന്‍ (2.245 കി.മീ, 160.48 ലക്ഷം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.