സംസ്ഥാന സി.ബി.എസ്​.ഇ അത്​ലറ്റിക്സ്​ ചാമ്പ്യൻഷിപ് പാലായിൽ

കോട്ടയം: കൗമാര കായികമേളക്ക് പാലാ വീണ്ടും വേദിയാകുന്നു. 22-ാമത് സംസ്ഥാന സി.ബി.എസ്.ഇ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് ഇൗ മാസം 26 മുതൽ 29 വരെ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. 1200 സ്കൂളിൽനിന്ന് മൂവായിരത്തോളം കായികതാരങ്ങൾ പെങ്കടുക്കും. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനെത്തയും ലക്ഷദ്വീപിലെയും മുഴുവൻ സി.ബി.എസ്.ഇ സ്കൂളുകളെയും ഉൾപ്പെടുത്തി ക്ലസ്റ്റർ 10, 11 അത്ലറ്റിക് മീറ്റ് ഒരുമിച്ചാണ് ഈ വർഷം നടത്തുന്നത്. 26-ന് രാവിലെ 8.30 മുതൽ രജിസ്േട്രഷനും മൂന്നിന് സ്കൂളുകളുടെ മാർച്ച്പാസ്റ്റും ആരംഭിക്കും. 3.45ന് കേരള സ്പോർട്സ് കൗൺസിൽ എലൈറ്റ് കോച്ച് പി.ബി. ജയകുമാർ ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാനും എം.പിയുമായ ജോസ് കെ. മാണി സന്ദേശം നൽകും. േദ്രാണാചാര്യ അവാർഡ് ജേതാവ് സണ്ണി തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫാ. സെബാസ്റ്റ്യൻ ഇലഞ്ചിക്കൽ അധ്യക്ഷത വഹിക്കും. 27-ന് രാവിലെ ഒമ്പതുമുതൽ മത്സരങ്ങൾ ആരംഭിക്കും. 66 ഇനങ്ങളിലാണ് മത്സരം. നൂറോളം ഒഫീഷ്യലുകൾ മത്സരം നിയന്ത്രിക്കും. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്കൂളുകളിലെ കുട്ടികൾക്ക് എത്തിച്ചേരാനുള്ള സൗകര്യവും മറ്റും പരിഗണിച്ചാണ് പാലാ മുനിസിപ്പൽ സ്റ്റേഡിയം മത്സരവേദിയായി തെരഞ്ഞെടുത്തതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാലായിൽ ആദ്യമായാണ് സി.ബി.എസ്.ഇ സംസ്ഥാനതല അത്ലറ്റിക് മീറ്റ് നടത്തുന്നത്. 29-ന് വൈകീട്ട് 3.30ന് സമാപന സമ്മേളനത്തിൽ കെ.എം. മാണി എം.എൽ.എ സമ്മാനദാനം നടത്തും. ഫാ. ജോർജ് മറ്റത്തിൽ, അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഒാർഗനൈസിങ് സെക്രട്ടറി ഫാ. ഫിജി നടുവിലേത്തറയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.