ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലും പരിസരത്തുമായി രണ്ടു ദിവസംകൊണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് ആറു ജീവൻ. ഇതില്‍ അഞ്ചുപേരും ബൈക്ക് യാത്രക്കാര്‍. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ കാരക്കാട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച മൂന്ന് യുവാക്കള്‍ ഏറ്റുമാനൂര്‍ നിവാസികളായിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏറ്റുമാനൂരിനടുത്ത് എം.സി റോഡില്‍ ബസിടിച്ച് പൊലിഞ്ഞതും രണ്ട് ബൈക്ക് യാത്രക്കാരുടെ ജീവന്‍. ഇതിെൻറ നടുക്കം മാറും മുമ്പാണ് ഏറ്റുമാനൂര്‍ ശക്തിനഗറില്‍ ബസിടിച്ചു യുവാവിെൻറ മരണം. ചെങ്ങന്നൂര്‍ കാരക്കാട് വെട്ടിപ്പീടികയില്‍ ബൈക്കുകൾ കാറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്തുക്കളായ അതിരമ്പുഴ ചൂരക്കുളങ്ങര കുഴികണ്ടത്തില്‍ അഖില്‍ സ്റ്റീഫൻ (21), അതിരമ്പുഴയില്‍ താമസിക്കുന്ന ഇടുക്കി ചീനിക്കുഴി സ്വദേശിയായ നിഥിൻ മോഹൻ (22), ഏറ്റുമാനൂർ വള്ളിക്കാട് മഴുവനാക്കുന്ന് മൂലേപറമ്പില്‍ മിബിന്‍ സെബാസ്റ്റ്യൻ (23) എന്നിവരുടെ സംസ്കാര ചടങ്ങുകള്‍ അവസാനിക്കും മുെമ്പയാണ് അടുത്ത അപകടം വെമ്പള്ളിയില്‍ ഉണ്ടായത്. കാളികാവ് ഇടച്ചേരില്‍ റോയി മാത്യു (35), കൊച്ചുമലയില്‍ സെബാസ്റ്റ്യൻ (സോമന്‍- -56) എന്നിവർ ഞായറാഴ്ച വെമ്പള്ളിയില്‍ നടന്ന ബസിടിച്ച് മരിച്ച വാർത്തയറിഞ്ഞ നടുക്കം മാറും മുമ്പാണ് ഏറ്റുമാനൂരില്‍ തട്ടുകട നടത്തുന്ന ചേറാടിയില്‍ ഹരിദാസ് (40) ബസിടിച്ചു മരിക്കുന്നത്. ഉഴവൂര്‍ സ്വദേശി ആണെങ്കിലും ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപമാണ് താമസിക്കുന്നത്. ടെമ്പിള്‍ റോഡില്‍ ബാര്‍ബര്‍ ഷോപ് നടത്തി വന്നിരുന്ന ഹരിദാസിന് വലിയൊരു സുഹൃത്ത് വലയം തന്നെയുണ്ടായിരുന്നു. ബാര്‍ബര്‍ ഷോപ്പിലെ പണിക്കുശേഷമാണ് രാത്രി തട്ടുകട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.