* 994 പേർക്ക് പരിക്കേറ്റു തൊടുപുഴ: ജില്ലയിൽ വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെയും പരിക്കേൽക്കുന്നവരുടെയും എണ്ണത്തിൽ വർധന. കഴിഞ്ഞ പത്തുമാസത്തിനിടെ റോഡപകടത്തിൽ 67 ജീവൻ ഇല്ലാതായി. 984 പേർക്ക് പരിക്കേറ്റു. ഈ വർഷം ജനുവരി ഒന്നുമുതൽ സെപ്റ്റംബർ 30 വരെ ജില്ലയിൽ 814 റോഡപകടം ഉണ്ടായതായാണ് പൊലീസിെൻറ കണക്ക്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ജില്ലയിൽ 849 റോഡപകടം റിപ്പോർട്ട് ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത അപകടങ്ങളും ഒട്ടേറെയുണ്ട്. കഴിഞ്ഞയാഴ്ച മൂന്നുപേരാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽപെടുന്നത്. വാഹനമോടിക്കുന്നവരും യാത്രക്കാരും മാത്രമല്ല, കാൽനടക്കാരും മരിക്കുന്നു. അപകടത്തിൽ കൂടുതലും ഹൈറേഞ്ച് മേഖലകളിലാണ്. റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്ക് വഴിതെളിക്കുന്നു. ഹൈറേഞ്ചിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തികളോ ഇല്ല. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയാണ് മിക്ക അപകടങ്ങളുടെയും പ്രധാന കാരണം. മദ്യപിച്ചും ഉറക്കമൊഴിച്ചും ഡ്രൈവിങ്, രാത്രിയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത്, വാഹനം ഒാടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം, മത്സരയോട്ടം എന്നീ കേസുകളിലും വർധനയുണ്ട്. റോഡിെൻറ ശോച്യാവസ്ഥയും അപകടങ്ങൾക്ക് പ്രധാന പങ്കുവഹിക്കുന്നു. റോഡിലെ കുഴികളിൽ ചാടാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങളും വർധിച്ചുവരുകയാണ്. വൈദ്യുതി ബോർഡ് തടസ്സവാദം ഉന്നയിക്കുന്നത് 37 വർഷം മുമ്പ് പട്ടയം നൽകിയ പ്രദേശത്ത് കട്ടപ്പന: മൂന്നുചെയിനിലെ നൂറോളം കർഷകർക്ക് 37 വർഷം മുമ്പ് സർക്കാർ പട്ടയം നൽകിയിരിക്കെയാണ് ഇപ്പോൾ ഇവിടുത്തുകാർക്ക് അവകാശം നിഷേധിച്ച് സർക്കാർ നടപടി. ഇടുക്കി പദ്ധതിയുടെ പത്തുചെയിൻ മേഖലയിൽ ജണ്ട മുതൽ മൂന്നുചെയിൻ വരെ പ്രദേശത്ത് അധിവസിക്കുന്ന നൂറിലധികം കർഷകർക്കാണ് 1980-ൽ സർക്കാർ പട്ടയം നൽകിയത്. അതേ പ്രദേശത്ത് അധിവസിക്കുന്ന മൂന്നൂചെയിൻ പരിധിയിൽ വരുന്ന കർഷകർക്കാണ് ഇപ്പോൾ ഒരു ന്യായീകരണവും പറയാതെ വൈദ്യുതി ബോർഡിെൻറ റിപ്പോർട്ടിൽ പട്ടയം നിഷേധിക്കുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. മൂന്നുചെയിനിലെ കർഷകർക്ക് പട്ടയം നിഷേധിക്കുന്നതിന്ന് ഉദ്യോഗസ്ഥർ നിരത്തുന്ന ന്യായം വാട്ടർലെവൽ മുതൽ മൂന്നൂചെയിൻ വരെയുള്ള ഭൂമി പ്രത്യേകം സർവേ നടത്തി തിരിച്ചിട്ടില്ലെന്നാണ്. ഒരേ സർവേ നമ്പറിലാണ് ഈ ഭൂമി. റീസർവേ നടത്തി വൈദ്യുതി വകുപ്പിെൻറ അധീനതയിലുള്ള ഭൂമിയും കർഷകരുടെ ഭൂമിയും വേർതിരിച്ചിട്ടില്ലന്നതാണ് പട്ടയം നൽകുന്നതിന് തടസ്സവാദമായി ബോർഡ് ഉന്നയിക്കുന്നത്. വൈദ്യുതി വകുപ്പിെൻറ ഭൂമി ജണ്ടയിട്ട് വേർതിരിച്ച ഇരട്ടയാർ പത്തുചെയിൻ മേഖലയിൽ പട്ടയം നൽകുന്നതിൽ തടസ്സമില്ലെന്നും വകുപ്പ് നിലപാട് എടുത്തു. ഇതോടെ പത്തുചെയിനിലെ കർഷകർക്ക് സർക്കാർ രണ്ട് നീതിയാണ് കൽപിക്കുന്നതെന്ന ആക്ഷേപം ഉയർന്നു. ഇത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നതിനും ഇടയാക്കി. പത്തുചെയിൻ മേഖലയിൽ മൂന്നുചെയിൻ ഒഴിവാക്കി ബാക്കി കർഷകർക്ക് പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനമാണ് പ്രദേശത്തെ കർഷകരുടെ പ്രതിഷേധം ആളിക്കത്തിച്ചത്. 40 വർഷത്തിലേറെയായി വീടുെവച്ച് താമസിച്ച് കൃഷി ചെയ്യുന്ന പത്തുചെയിനിലെ ആറായിരത്തോളം കർഷകരിൽ മൂന്നുചെയിൻ ഒഴിച്ചുള്ളവർക്ക് പട്ടയം നൽകുന്നതിനാണ് നടപടി. ഒരു പ്രദേശത്ത് താമസിക്കുന്നവരെ രണ്ടുതരത്തിലാണ് സർക്കാർ കാണുന്നതെന്നും കർഷകർ പരാതിപ്പെടുന്നു. ഇരട്ടയാർ പദ്ധതി പ്രദേശത്ത് ഒരു നീതിയും അയ്യപ്പൻകോവിൽ പദ്ധതി പ്രദേശത്ത് മറ്റൊന്നും എന്ന പ്രശ്നവും ഉടലെടുത്തിട്ടുണ്ട്. വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിൽ വരുന്ന ഇരട്ടയാർ മേഖലയിലെ പത്തുചെയിൻ കർഷകർക്ക് പട്ടയം കിട്ടുമ്പോൾ ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലെ പത്തുചെയിനിലെ മൂന്നുചെയിൻകാർക്ക് പട്ടയമില്ലാത്തതാണ് പ്രശ്നം സങ്കീർണമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.