കോട്ടയം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം പുകയില ഉൽപന്നങ്ങളുടെ ഉപഭോഗം കാരണം അപകടത്തിലേക്ക് നീങ്ങുന്നതായി പഠനം. രണ്ടായിരത്തിലേറെ പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലെ 90.25 ശതമാനം പേരും പുകയില ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്നതായും ഇതിൽ 42.27 ശതമാനം പേർക്ക് അർബുദത്തിന് മുന്നോടിയായി വായില്‍ വ്രണത്തിെൻറ സാന്നിധ്യവും കണ്ടെത്തി. ഇതര സംസ്ഥാന നിര്‍മാണ തൊഴിലാളികളില്‍ പുകയില മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പഠിക്കുന്നത് ഇതാദ്യമായാണ്. 1982 പുരുഷന്മാരും 181 സ്ത്രീകളുമടക്കം 2163 പേരില്‍ നടത്തിയ പഠനത്തില്‍ 14 മുതല്‍ 55 വയസ്സുവരെയുള്ള നിര്‍മാണ തൊഴിലാളികളാണ് പങ്കെടുത്തത്. പുകയില ഉപയോഗിക്കുന്നവരില്‍ 84.74 ശതമാനം പേര്‍ പുരുഷന്മാരും 5.51 ശതമാനം പേര്‍ സ്ത്രീകളുമാണ്. പങ്കെടുത്തവരില്‍ 35 ശതമാനത്തോളം ആറുമുതല്‍ പത്തുവര്‍ഷം വരെയായി പുകയില ഉപയോഗിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. എറണാകുളം സെൻറ് ഗ്രിഗോറിയസ് ഡെൻറൽ കോളജും കണ്ണൂര്‍ ഡെൻറല്‍ കോളജും കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ നഗരസഭകളിൽ നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ജേണല്‍ ഓഫ് കണ്ടംപററി ഡെൻറല്‍ പ്രാക്ടീസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവേയിൽ പെങ്കടുത്ത പകുതിയിലേറെപ്പേര്‍ (52.3 ശതമാനം) കേരളത്തില്‍ നിരോധിച്ചിരിക്കുന്ന പാന്‍മസാല ഉള്‍പ്പെടെ പുകരഹിത പുകയില ഉൽപന്നങ്ങളാണ് ഉപയോഗിക്കുന്നത്. പുകവലിക്കുന്നവരില്‍ 15.93 ശതമാനം പേര്‍ സിഗററ്റും 12.76 ശതമാനം പേര്‍ ബീഡിയും ഉപയോഗിക്കുന്നു. 28.64 ശതമാനം പേർ പുകയുള്ളതും ഇല്ലാത്തതുമായ പുകയില ഒരേസമയം ഉപയോഗിക്കുന്നു. 88.83 ശതമാനം പേര്‍ ഒരിക്കലും പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ശ്രമിക്കാത്തതായും 58.09 ശതമാനം പേര്‍ പുകയില ഉപേക്ഷിക്കാന്‍ തയാറല്ലാത്തവരായും കണ്ടെത്തി. പ്രവാസത്തോടനുബന്ധിച്ചുള്ള സമ്മർദമാണ് അമിത പുകയില ഉപയോഗത്തിെൻറ കാരണമായി കണ്ടെത്തിയത്. മുന്‍കൂട്ടി തയറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് പുകവലി ശീലത്തിെൻറ ദൈര്‍ഘ്യവും തരവും പുകയില ഉപേക്ഷിക്കാനുള്ള ശ്രമങ്ങളും അടക്കം ശേഖരിച്ചത്. കേരളത്തിലെ നിര്‍മാണ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ കഠിനമായ ജോലി, ദാരിദ്ര്യം, സാക്ഷരതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുടെ ഇരകളാണെന്ന് പഠനത്തിെൻറ മുഖ്യ രചയിതാവും സെൻറ് ഗ്രിഗോറിയസ് കോളജിലെ സീനിയര്‍ െലക്ചററുമായ ഡോ. അന്‍സില്‍ കെ.എസ്. അലി പറഞ്ഞു. നിലവിലെ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 40 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.