വ്യാജരേഖ ചമച്ച്​ വായ്​പ: രണ്ടുപേർക്ക്​ രണ്ടുവർഷം തടവ്​

കോട്ടയം: വ്യാജരേഖ ചമച്ച് പരിവർത്തിത ൈക്രസ്തവ കോർപറേഷനിൽനിന്ന് വായ്പയെടുത്ത് പണമടക്കാതെ മുങ്ങിയ കേസിൽ രണ്ടുപേർക്ക് രണ്ടുവർഷം തടവും 10,000 രൂപ പിഴയും. തിരുവഞ്ചൂർ സ്വദേശികളായ മണിയംതിട്ടയിൽ തോമസ് (55), വലിയമഠത്തിൽ പ്രഫുല്ലചന്ദ്രൻ (57) എന്നിവരെ കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് ഒന്നാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. തോമസ് ഒന്നാംപ്രതിയും പ്രഫുല്ലചന്ദ്രൻ മൂന്നാം പ്രതിയുമാണ്. രണ്ടാം പ്രതി ശശിധരൻ നായർ വിചാരണക്കിടെ മരിച്ചു. 1999 ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം. ശശിധരൻ നായർ തിരുവഞ്ചൂർ പി.ഇ.എം ഹൈസ്കൂളിലെ അധ്യാപകനാണെന്ന വ്യാജശമ്പള സർട്ടിഫിക്കറ്റ് ഹാജരാക്കി ഒന്നാംപ്രതി തോമസ് കോർപറേഷനിൽനിന്ന് 47,500 രൂപയാണ് വായ്പയെടുത്തത്. ശശിധരൻ നായരുടെ ശമ്പള സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കോർപറേഷൻ സ്കൂളിലേക്ക് അയച്ച കത്ത് തിരുവഞ്ചൂർ പോസ്റ്റ് ഓഫിസിലെ ഇ.ഡി പോസ്റ്റ്മാനായിരുന്ന പ്രഫുല്ലചന്ദ്രൻ സ്കൂളിന് നൽകാതെ മടക്കി അയച്ച് പ്രതികളെ സഹായിച്ചെന്നാണ് കേസ്. 2003ൽ വായ്പത്തുകയുടെ തവണ മുടങ്ങിയതോടെ ജാമ്യം നിന്ന ശശിധരൻ നായരുടെ ശമ്പളത്തിൽനിന്ന് തുക ഈടാക്കുന്നതിനായി കോർപറേഷൻ സ്കൂളിലേക്ക് റിക്കവറി നോട്ടീസ് അയച്ചു. അപ്പോഴാണ് അങ്ങനെയൊരു അധ്യാപകൻ സ്കൂളിലില്ലെന്ന് കോർപറേഷന് ബോധ്യപ്പെട്ടത്. തുടർന്ന് കോർപറേഷൻ അഡ്മിനിസ്േട്രറ്റിവ് ഓഫിസറായിരുന്നു വി. പ്രസേനൻ കോട്ടയം ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.