സഹനത്തി​െൻറ മാർഗം സ്വീകരിക്കണം^ കാതോലിക്ക ബാവ

സഹനത്തി​െൻറ മാർഗം സ്വീകരിക്കണം- കാതോലിക്ക ബാവ കോട്ടയം: യുദ്ധവും അക്രമവും അസഹിഷ്ണതയും പലായനവും നിറഞ്ഞ ആധുനികകാലത്ത് സഹനത്തി​െൻറയും സഹിഷ്ണുതയുടെയും മാർഗങ്ങൾ അവലംബിക്കണമെന്ന് ഒാർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ജർമനിയിൽ നടക്കുന്ന പൗരസ്ത്യ ഓർത്തഡോക്സ് സഭ അധ്യക്ഷന്മാരുടെ സമ്മേളനത്തോടനുബന്ധിച്ച് 'പൂർവ ഏഷ്യൻ രാജ്യങ്ങളിൽ ൈക്രസ്തവ സഭകളുടെ ഭാവി' അന്തർദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരാണികകാലം മുതൽ ഇന്ത്യയിൽ സംസ്കാര സമന്വയത്തി​െൻറയും സ്വാംശീകരണത്തി​െൻറയും പാതയാണ് പിന്തുടരുന്നത്. മാർത്തോമൻ ക്രിസ്ത്യാനികളും അതേ സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പോപ്പ് തവേദ്രാസ്, അന്ത്യോഖ്യൻ പാത്രിയാർക്കീസ് ഇഗ്നാത്തിയോസ് മാർ അപ്രേംകരീം, അർമീനിയൻ സുപ്രീം കാതോലിക്ക പാത്രിയാർക്കീസ് കരേക്കിൻ ദ്വിതീയൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.