കോട്ടയം: മലങ്കര ഒാർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിവാഹ സഹായ വിതരണം 30ന് 2.30ന് പരുമല ഒാർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടത്തും. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവാഹ സഹായ വിതരണം മന്ത്രി കെ. രാജു നിർവഹിക്കും. വിവാഹ സഹായനിധി പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും. വിവാഹസഹായ നിധിയുടെ ഒന്നാംഘട്ടത്തിൽ ജാതിമതഭേദമന്യേ നിർധനരായ 50 യുവതികൾക്കാണ് സഹായം വിതരണം ചെയ്യുന്നത്. അറിയിപ്പ് ലഭിച്ചവർ ഇടവക വികാരിയുടെ സാക്ഷിപത്രവുമായി അന്നേദിവസം ഒരുമണിക്ക് മുമ്പ് പരുമല സെമിനാരിയിൽ ഹാജരാകണമെന്ന് കൺവീനർ എബ്രഹാം മാത്യു വീരപള്ളിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.