ലൈറ്റ്​ ആൻഡ്​​ സൗണ്ട്​ വാഹന ജാഥ 29ന്​ ജില്ലയിൽ

പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് തമ്പി നയിക്കുന്ന വാഹന ജാഥ 29ന് ജില്ലയിൽ പര്യടനം നടത്തുമെന്ന് ജില്ല പ്രസിഡൻറ് രാജൻ ഫിലിപ്പ്, സെക്രട്ടറി ലാൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാസർകോട്ടുനിന്നാണ് ജാഥ ആരംഭിക്കുന്നത്. 29ന് രാവിലെ ഒമ്പതിന് തിരുവല്ല, 10ന് പത്തനംതിട്ട, 11 കോന്നി, 12 അടൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. തുടർന്ന് ജാഥ കൊല്ലം ജില്ലയിൽ പ്രവേശിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.