ഭാവി നിലപാടുകള്‍ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കും ^കെ.എം. മാണി

ഭാവി നിലപാടുകള്‍ സംസ്ഥാന സമ്മേളനത്തിൽ പ്രഖ്യാപിക്കും -കെ.എം. മാണി കോട്ടയം: ഡിസംബര്‍ 12-ന് കോട്ടയത്ത് ചേരുന്ന മഹാസമ്മേളനത്തില്‍ കേരള കോണ്‍ഗ്രസി​െൻറ ഭാവി നിലപാടുകള്‍ പ്രഖ്യാപിക്കുമെന്ന്‌ ചെയര്‍മാന്‍ കെ.എം. മാണി. കോട്ടയം ജില്ലയിലെ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുടെയും നിയോജകമണ്ഡലം, മണ്ഡലം പ്രസിഡൻറുമാരുടെയും യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയോടുള്ള അവഗണന പ്രതിഷേധാര്‍ഹമാണ്‌. കാര്‍ഷികോൽപന്ന വിലയിടിവും നിത്യോപയോഗസാധന വിലവർധനയും രൂക്ഷമാണ്. ഇതിന് പരിഹാരമുണ്ടാക്കാൻ സര്‍ക്കാര്‍ സത്വരനടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്‌തി അധ്യക്ഷതവഹിച്ചു. വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ. മാണി എം.പി, ജനറല്‍ സെക്രട്ടറിമാരായ ജോയി എബ്രഹാം എം.പി, മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ, തോമസ്‌ ചാഴികാടന്‍, എം.എസ്‌. ജോസ്‌, ജോബ്‌ മൈക്കിള്‍, സണ്ണി തെക്കേടം, സ്റ്റീഫന്‍ ജോർജ്, സജി മഞ്ഞക്കടമ്പില്‍, സഖറിയാസ്‌ കുതിരവേലി, സെബാസ്റ്റ്യൻ കുളത്തുങ്കല്‍, നിയോജകമണ്ഡലം പ്രസിഡൻറുമാരായ പോള്‍സണ്‍ ജോസഫ്‌, ജോസഫ്‌ ചാമക്കാല, പി.എം. മാത്യു, മാത്തുക്കുട്ടി പ്ലാത്താനം, പ്രിന്‍സ്‌ ലൂക്കോസ്‌, ജോർജ് വർഗീസ് പൊട്ടംകുളം, ജോസ്‌ ഇടവഴിക്കൽ, എ.എം. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.