ശബരിമല: വികസന പദ്ധതികൾക്കു തുടക്കം

ശബരിമല: പമ്പയില്‍ തീര്‍ഥാടകര്‍ക്കുള്ള സൗകര്യം മെച്ചപ്പെടുത്തുകയും അടുത്ത ഘട്ടത്തില്‍ പമ്പയുടെ ശുചീകരണം ഏറ്റെടുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പമ്പയിലെ സ്‌നാനഘട്ടത്തി​െൻറ നവീകരണം, തീര്‍ഥാടകര്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രത്തോടുകൂടിയ നടപ്പന്തല്‍, നിലയ്ക്കലിലെ ആധുനിക സൗകര്യത്തോടുകൂടിയ ശുചിമുറികള്‍ എന്നിവയുടെ ശിലാസ്ഥാപനം പമ്പ മണപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷതവഹിച്ചു. രാജു എബ്രഹാം എം.എൽ.എ, ദേവസ്വം കമീഷണര്‍ സി.പി. രാമരാജപ്രേമപ്രസാദ്, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ചിഞ്ചു അനില്‍, വാര്‍ഡ് അംഗം വി.ഡി. രാജന്‍, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, സഹകരണ നിക്ഷേപ ഗാരൻറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ. പദ്മകുമാര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് പ്രഫ. ടി.കെ.ജി. നായര്‍, കെ.പി. ഉദയഭാനു, എ.പി. ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സന്ദര്‍ശകര്‍ക്കായുള്ള പമ്പയിലെ കാത്തിരിപ്പ് കേന്ദ്രത്തിന് അഞ്ചുകോടിയും പമ്പാനദിയുടെ തീരം കമനീയമാക്കുന്നതിനുള്ള പദ്ധതിക്ക് മൂന്നര കോടിയുടെയും നിലയ്ക്കലിലെ ആധുനിക ശുചിമുറികളുടെ നിര്‍മാണത്തിനായി അഞ്ചുകോടിയുടെയും ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.