ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണം ^മുഖ്യമന്ത്രി തീർഥാടനത്തിനാവശ്യമായ സൗകര്യവും വനം വകുപ്പ് ഒരുക്കണം

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണം -മുഖ്യമന്ത്രി തീർഥാടനത്തിനാവശ്യമായ സൗകര്യവും വനം വകുപ്പ് ഒരുക്കണം ശബരിമല: ശബരിമല ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല കേന്ദ്രീകരിച്ച് വിമാനത്താവളവും ശബരി റെയിൽവേയും പ്രാവർത്തികമാക്കാൻ നടപടി വേഗത്തിലാക്കും. മണ്ഡലമകര വിളക്ക് തീർഥാടന കാലത്തെ ഒരുക്കം അവലോകനം ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തീർഥാടന കേന്ദ്രം എന്നതിനെക്കാൾ അപ്പുറമാണ് ശബരിമല. ഇതര സംസ്ഥാനങ്ങളിൽനിന്നും കൂടാതെ 33 രാജ്യങ്ങളിൽനിന്നും തീർഥാടകർ എത്തുന്നുണ്ട്. വിമാനത്താവളം പ്രഖ്യാപിച്ചേപ്പാൾ തന്നെ നല്ല പ്രതികരണമാണ് എല്ലായിടത്തു നിന്നുമുണ്ടായത്. വിമാനത്താവളം യാഥാർഥ്യമാക്കാനുള്ള നടപടി ഉൗർജിതമാക്കും. ഒപ്പം ശബരി റെയിൽവേയുടെ നടപടിയും സ്വീകരിക്കും. ഇതിനു സ്ഥലമെടുപ്പും വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനായും കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. തീർഥാടനകാലത്ത് ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ തയാറാകണം. കഴിഞ്ഞ വർഷം മുതൽ കുപ്പിവെള്ളം നിരോധിച്ചത് നല്ല നീക്കമാണ്. കുടിവെള്ളത്തെക്കാൾ ശുദ്ധമായ വെള്ളമാണ് വാട്ടർ അതോറിറ്റി കിയോസ്ക് വഴി വിതരണം ചെയ്യുന്നത്. വനസംരക്ഷണത്തോടൊപ്പം ശബരിമല തീർഥാടനത്തിനാവശ്യമായ സൗകര്യവും വനം വകുപ്പ് ഒരുക്കണമെന്ന് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടാകണം. ഇക്കൊല്ലത്തെ തീർഥാടനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണം. സീസണിനു മുന്നോടിയായി ചെയ്യേണ്ട കാര്യങ്ങൾ വേഗം പൂര്‍ത്തിയാക്കണം. കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച പിഴവ് പരിഹരിക്കേണ്ടതുണ്ട്. പമ്പയിലെ മാലിന്യത്തിന് പൂര്‍ണശുചീകരണത്തോടെയേ പരിഹാരം കാണാനാകൂ. ഇത് പൂര്‍ണതയിലെത്തിക്കുന്നതിനുള്ള നടപടിയുണ്ടാവും. തീർഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൊലീസിന് ഉത്തരവാദിത്തം കൂടുതലാണ്. ഇക്കാര്യത്തില്‍ പൊലീസും ദേവസ്വം ബോര്‍ഡും സഹകരിച്ചു പ്രവര്‍ത്തിക്കണം. ശബരിമലയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി പാർക്കിങ്: തർക്കത്തിന് പരിഹാരമായില്ല ശബരിമല: പമ്പയിൽ കെ.എസ്.ആർ.ടി.സി പാർക്കിങ് സംബന്ധിച്ച തർക്കത്തിന് പരിഹാരമായില്ല. അവലോകന യോഗത്തിൽ രാജു എബ്രഹാം എം.എൽ.എയാണ് ഇൗ വിഷയം ഉന്നയിച്ചത്. കഴിഞ്ഞ വർഷം കെ.എസ്.ആർ.ടി.സി പാർക്കിങ്ങിന് ഉപയോഗിച്ച സ്ഥലത്ത് വനം വകുപ്പ് വൃക്ഷെത്തെകൾ നട്ടുപിടിപ്പിച്ചതായാണ് ആേക്ഷപം. ഇതോടെ 40ഒാളം ബസുകൾ റോഡിൽ ഇടേണ്ട സ്ഥിതിയായി. ഇത് കടുത്ത ഗതാഗത പ്രശ്നത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്റ്റാൻഡ് കഴിഞ്ഞുള്ള പ്രദേശം പാർക്ക് ചെയ്യാൻ അനുവദിച്ചിട്ടുള്ളതല്ലെന്നും കഴിഞ്ഞ വർഷം പാർക്കിങ് നടത്തി ഇവിടത്തെ വൃക്ഷത്തൈകൾ നശിപ്പിച്ചതിനെ തുടർന്ന് പുതിയ തൈകൾ നടുകയായിരുന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. എരുമേലിയിൽ തീർഥാടകർക്കുള്ള ടോയ്ലറ്റ് സംവിധാനം തൃപ്തികരമല്ലെന്നും പരാതി ഉയർന്നു. എരുമേലി 26ാം മൈൽ പാലം തകരാറിലായിട്ടും ഇത് പരിഹരിക്കാതെ കിടക്കുന്നു. ഇവിടെ താൽക്കാലിക പാലം ബലപ്പെടുത്തി ബസുകൾ വിടാനും അടുത്ത വർഷത്തോടെ പാലം പുതുക്കിപ്പണിയാനുമാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.