നിയമസഭ സമിതി സിറ്റിങ്ങിൽ ഉദ്യോഗസ്ഥർ ഇല്ല; വകുപ്പുകൾക്കെതിരെ വിമർശനം

മൂന്നാർ: നിയമസഭ സമിതിയുടെ മൂന്നാറിലെ സിറ്റിങ്ങിൽ ഉദ്യോഗസ്ഥർ എത്താത്തതിൽ വിമർശനം. പിന്നാക്കക്കാർക്ക് സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ആശയക്കുഴപ്പങ്ങൾ ഉയർന്ന സാഹചര്യത്തിലായിരുന്നു സിറ്റിങ്. മൂന്നാർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന സിറ്റിങ്ങിൽ ജില്ല കലക്ടർ ഉൾപ്പെടെ എത്താത്തത് സമിതി അംഗങ്ങളെ ചൊടിപ്പിച്ചു. ചിറ്റയം ഗോപകുമാർ എ.എൽ.എ ചെയർമാനായ സമിതിയാണ് എത്തിയത്. എം.എൽ.എമാരായ കെ. ആൻസലൻ, എ.ഡി. പ്രസന്ന, എൽദോസ് കുന്നപ്പിള്ളി, എസ്. രാജേന്ദ്രൻ എന്നിവരായിരുന്നു മറ്റു അംഗങ്ങൾ. വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് ഉദ്യോഗസ്ഥർ എത്താത്തതി​െൻറ അമർഷം സമിതി അംഗങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു. 11 പരാതിയാണ് സിറ്റിങ്ങിൽ പരിഗണനക്ക് വന്നത്. ഇതിൽ ഏറെയും സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അഞ്ചുനാട് വെള്ളാർപിള്ള വിഭാഗത്തെ ഒ.ബി.സിയിൽനിന്നും ഗൗര സമുദായത്തെ ഒ.ഇ.സിയിൽനിന്നും പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നു. ഇവയെല്ലാം കീർത്താസ് റിപ്പോർട്ട് പ്രകാരം പരിഷ്കരിക്കണം. 15 വർഷമായി പട്ടയം അനുവദിച്ചു കിട്ടിയിട്ടു സ്ഥലം ലഭിക്കാതെ വന്ന കേസും സമിതി പരിഗണിച്ചു. പിന്നാക്ക വിഭാഗക്കാർക്ക് വികസന ഫണ്ട് അനുവദിക്കുന്ന കാര്യം പഞ്ചായത്ത് ചൂണ്ടിക്കാട്ടിയപ്പോൾ ഇതിനു പഞ്ചായത്തി​െൻറ തനതു ഫണ്ട് വിനിയോഗിക്കണമെന്ന് സമിതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.