ബൈക്കി​െൻറ പിൻചക്രത്തിൽ കാൽ കുടുങ്ങിയ യുവാവിനെ അഗ്​നിശമന സേന രക്ഷിച്ചു

കട്ടപ്പന: ബൈക്ക് മറിഞ്ഞ് പിൻചക്രത്തിൽ കാൽ കുടുങ്ങിയ യുവാവിനെ കട്ടപ്പന അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തി. ചെന്നാപ്പാറ സ്വദേശി ആനന്ദിനെയാണ് (22) രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് പൊന്നിക്കവല കൈരളിപ്പടിക്ക് സമീപമാണ് അപകടം. കട്ടപ്പനയിൽനിന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു. ലീഡിങ് ഫയർമാൻ ജോസ് ജോസഫി​െൻറ നേതൃത്വത്തിലെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.