തിരുവല്ല ബൈപാസ്​: കെ.എസ്.​ടി.പിയെ പഴിചാരി പൊതുമരാമത്ത്

തിരുവല്ല: തിരുവല്ലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസ് നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതിൽ കെ.എസ്.ടി.പിയെ പഴിചാരി പൊതുമരാമത്ത് വകുപ്പ്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയിൽ മുടങ്ങിയ പദ്ധതിയിൽ അന്വേഷണം നടത്താൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. 32 കോടിയുടെ അധിക ചെലവുണ്ടായ പദ്ധതി മുടങ്ങാൻ കാരണക്കാർ ഉദ്യോഗസ്ഥരാണെന്ന് ആക്കാനാണ് നീക്കമെന്നാണ് ആരോപണം. പദ്ധതി മുടങ്ങിയതിൽ ജനപ്രതിനിധികൾക്ക് പങ്കിെല്ലന്ന് വരുത്തിത്തീർക്കുകയാണത്രേ ലക്ഷ്യം. കെ.എസ്.ടി.പിയുടെ എം.സി റോഡ് വികസന ഭാഗമായാണ് തിരുവല്ല ബൈപാസ് നിർമാണം ആരംഭിച്ചത്. 31.82 കോടിക്ക് പെരുമ്പാവൂർ ആസ്ഥാനമായ ഇ.കെ. കെ. കമ്പനിയാണ് കരാറെടുത്തത്. തിരുവല്ലയിലെ മേൽപാലം അടക്കം 35 കോടിയുടെ നിർമാണപ്രവർത്തനം ഇതുവരെ നടത്തിയതായി കരാറുകാരൻ പറഞ്ഞു. നിർമാണ പുരോഗതിക്കനുസരിച്ച് പ്ലാനിൽ മാറ്റങ്ങൾ വേണ്ടിവന്നിട്ടുണ്ടെന്നും ഇതിന് അനുമതി വാങ്ങിയിരുന്നതായും കരാറുകാരൻ പറഞ്ഞു. രാമൻചിറ മുതൽ ചിലങ്ക തിയറ്റർവരെയുള്ള ഭാഗത്ത് പ്ലാനിൽനിന്ന് വ്യത്യസ്തമായി മേൽപാലം മാത്രമേ പ്രായോഗികമാകൂവെന്ന് വിദഗ്ധർ റിപ്പോർട്ട് നൽകിയിരുന്നു. കൂടാതെ 300 മീറ്റർ ഭാഗത്തെ സ്ഥലമേറ്റെടുപ്പ് പൂർത്തീകരിച്ചിട്ടുമില്ല. കരാറെടുത്ത കമ്പനി ജീവനക്കാരെയും യന്ത്രസാമഗ്രികളും പിൻവലിച്ചതോടെ ബൈപാസി​െൻറ തുടർപ്രവർത്തനങ്ങളും പ്രതിസന്ധിയിലായി. നിലവിലെ സാഹചര്യത്തിൽ 65 കോടിയുണ്ടെങ്കിലേ പദ്ധതി പൂർത്തീകരിക്കാനാകൂ. കുടിശ്ശികയിനത്തിൽ കരാറുകാരന് 17 കോടിയാണ് കൊടുക്കാനുള്ളത്. അതേസമയം, പണിമുടങ്ങി കരാറുകാരൻ നിർമാണം ഉപേക്ഷിക്കുന്നതുവരെ ജനപ്രതിനിധികൾ വിഷയത്തിൽ ഇടപെട്ടിട്ടില്ല. േപ്രാജക്ട് റിപ്പോർട്ടിൽ മാറ്റം വരുത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ ചീഫ് സെക്രട്ടറി ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റിയുടെ പരിഗണനയിലാണെന്നും അതേസമയം, പദ്ധതിക്ക് 32 കോടിയോളം രൂപയുടെ അധികചെലവ് വരാനിടയായ സാഹചര്യത്തിന് ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും മന്ത്രി ജി. സുധാകരൻ കഴിഞ്ഞദിവസം പത്രക്കുറുപ്പിൽ അറിയിച്ചിരുന്നു. ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ മാത്രം സ്റ്റിയറിങ് കമ്മിറ്റി ചേരുമെന്നും ഇരട്ടിയോളം തുക അധികചെലവ് വരുന്ന വിഷയമായതിനാൽ മന്ത്രി മാത്യു ടി. തോമസി​െൻറ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തുന്നത് അഭികാമ്യമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.