ഒന്നരക്കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

കുമളി: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ഒന്നരക്കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. സംസ്ഥാന അതിർത്തി ചെക്ക്പോസ്റ്റിലെ പരിശോധനക്കിടെയാണ് യുവാവ് പിടിയിലായത്. അമ്പലപ്പുഴ, വിളിക്കാനം വീട്ടിൽ രാഹുലാണ് (23) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 1.400 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ തോമസ് ജോസഫി​െൻറ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കെ.എച്ച്. രാജീവ്, ഷാഫി, അരവിന്ദാക്ഷൻ, രവി, വിനോജ്, സൈനുദ്ദീൻ കുട്ടി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് ചില്ലറ വിൽപനക്കായാണ് അതിർത്തികടത്തിയത്. പ്രതിയെ പീരുമേട് കോടതി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.