സഞ്ചാരികളുടെ സുരക്ഷ; റിപ്പോർട്ട്​ ചുവപ്പുനാടയിൽ

*വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുപോലും ഇതുവരെ അനുവദിച്ചിട്ടില്ല ചെറുതോണി: വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടി വേണമെന്നാവശ്യപ്പെട്ട് ഏഴുവർഷം മുമ്പ് നൽകിയ പൊലീസ് റിപ്പോർട്ട് ചുവപ്പുനാടയിൽ കുരുങ്ങി. അണക്കെട്ടുകൾ, ദേശീയ പാതയിലെ അപകട സാധ്യത, ജലാശയങ്ങളിലെ അപകടങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മൂന്നാർ ഡിവൈ.എസ്.പി നൽകിയ റിപ്പോർട്ടാണ് പൊടിപിടിച്ചു കിടക്കുന്നത്. ഇതിനുശേഷവും ജില്ലയിൽ പന്ത്രണ്ടോളം അപകടമരണങ്ങൾ നടന്നു. ഏറ്റവും കൂടുതൽ നടന്നത് മൂന്നാറിനു സമീപം ആറ്റുകാൽ വെള്ളച്ചാട്ടത്തിലാണ്. തടിയമ്പാടിനു സമീപം പെരിയാറ്റിൽ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചതും അഞ്ചുരുളി കാണാനെത്തിയ യുവാവ് അപകടത്തിൽ മരിച്ചതുമാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മഴക്കാലമെത്തുന്നതോടെ ആറ്റുകാട്, വാളറ, ചീയപ്പാറ തുടങ്ങിയ ഇടങ്ങളിലെ വെള്ളച്ചാട്ടങ്ങൾ കാണാൻ നിരവധി സന്ദർശകരെത്തും. എന്നാൽ, ഇവിടെയെത്തുന്നവർക്ക് ഒരു സുരക്ഷയും ഒരുക്കിയിട്ടില്ല. കാഴ്ചയിൽ സുന്ദരമെങ്കിലും കാലെടുത്തുെവച്ചാൽ അഗാധകയത്തിലേക്ക് പതിക്കുന്ന സ്ഥിതിയാണുള്ളത്. മറ്റ് ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരാണ് അപകടത്തിൽെപട്ട് കാണാക്കയങ്ങളിൽ മുങ്ങിത്താഴുന്നവരിലേറെയും. കോഴിക്കോട് മെഡിക്കൽ കോളജ് വിദ്യാർഥി ആറ്റുകാൽ വെള്ളച്ചാട്ടത്തിൽ വീണുമരിച്ചത് 2008 ഒക്ടോബറിലാണ്. ഇതിനുമുമ്പ് അധികൃതരുടെ അനാസ്ഥമൂലം 11പേർ ഇവിടെ മരിച്ചിട്ടുണ്ട്. ബലവത്തായ കമ്പിവേലി സ്ഥാപിക്കുകയും പാലത്തിനു കൈവരി നിർമിക്കുകയും ചെയ്താലേ വെള്ളച്ചാട്ടങ്ങളിൽ അപകടം ഒഴിവാക്കാൻ കഴിയൂ. വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയുടെ 100 മീറ്റർ മുകളിൽ വ്യൂപോയൻറ് നിർമിക്കണമെന്ന് നിർദേശമുണ്ട്. വാളറ, ചീയപ്പാറ വെള്ളച്ചാട്ടവും സഞ്ചാരികളെ ആകർഷിക്കുന്നവയാണെങ്കിലും നൂറുകണക്കിന് അടി മുകളിൽനിന്നുള്ള വെള്ളക്കുത്തിൽപെട്ടാൽ രക്ഷപ്പെടുക അസാധ്യമാണ്. കുണ്ടള, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പൊന്മുടി, ഇടുക്കി അണക്കെട്ടുകളും സഞ്ചാരികൾക്ക് അപകടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ജലാശയങ്ങൾ കാണാൻ എത്തുന്ന സഞ്ചാരികൾ വെള്ളത്തിൽ വീണാൽ രക്ഷപ്പെടുത്താൻ ഒരു സംവിധാനവുമില്ല. പൊന്മുടി, കുളമാവ്, കല്ലാർകുട്ടി, ചെറുതോണി ഡാമുകളിൽ വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ ചെറിയ ബോട്ടുപോലും ഇതുവരെ അനുവദിച്ചിട്ടില്ല. ജലാശയത്തിൽ ആളുകൾ ഇറങ്ങാതെ സൂക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും നിർദേശമുണ്ടായിരുന്നു. മാട്ടുപ്പെട്ടി ഡാമി​െൻറ മുകളിലൂടെ സഞ്ചരിക്കുന്നവർക്കും അൽപം അശ്രദ്ധയുണ്ടായാൽ അപകടം ഉറപ്പാണ്. ഒരു വശത്ത് അഗാധകൊക്കയും മറുവശത്ത് ജലാശയവുമാണ്. എങ്കിലും അണക്കെട്ടി​െൻറ കൈവരിയിൽപോലും കയറിയിരുന്ന് ചിത്രമെടുക്കുന്നത് പതിവാണ്. രാപകലില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന കൊച്ചി-മധുര, തൊടുപുഴ-പുളിയന്മല ദേശീയ പാതകളിലും അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നു. നേര്യമംഗലം പാലം മുതൽ പൂപ്പാറവരെയും ലോവർപെരിയാർ-പനംകൂട്ടിവരെയും അപകടസാധ്യതയുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനോ സംരക്ഷണ ഭിത്തി നിർമിക്കാനോ ബന്ധപ്പെട്ടവർ താൽപര്യം കാണിക്കുന്നില്ല. കൊടുംവളവുകളും ഗർത്തങ്ങളുമുള്ള ഈ മേഖലയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡരികിലെ മലമുകളിൽ ഉറപ്പില്ലാതെ ഇരിക്കുന്ന വൻ പാറക്കൂട്ടങ്ങളും ദുരന്തമുണ്ടാക്കുമെന്ന ഭീതിയിലാണ് ജനം. മൂന്നാർ ഹെഡ്വർക്സ് ഡാമിനു സമീപവും ടൗണിലെ റീജനൽ ഓഫിസിനു സമീപവും ഇടുക്കി അണക്കെട്ടിനു സമീപവും വൻ പാറകൾ റോഡിനു മുകളിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്നു. മഴക്കാലത്തിനു മുമ്പ് ഇവ നീക്കിയില്ലെങ്കിൽ അപകടമുണ്ടാകുമെന്ന മുന്നറിയിപ്പും ചുവപ്പുനാടയിൽ കുരുങ്ങി. കലക്ടർ മുതൽ എല്ലാ വകുപ്പ് തലവന്മാർക്കും ഇതുസംബന്ധിച്ച് മൂന്നാർ ഡിവൈ.എസ്.പി റിപ്പോർട്ട് നൽകിയിരുന്നു. അപകടമരണങ്ങൾ തുടർക്കഥയാകുമ്പോഴും അധികൃതർ മൗനം തുടരുകയാണ്. ശുചീകരണം വെള്ളത്തൂവൽ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി​െൻറയും ജില്ല നാഷനൽ സർവിസ് സ്കീമി​െൻറയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി വെള്ളത്തൂവലിൽ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കവിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ. രാജു, എൻ.എസ്.എസ് ജില്ല കോഓഡിനേറ്റർ രാജൻ തോമസ്, പി.ടി.എ പ്രസിഡൻറ് കെ.ബി. ജോൺസൻ, ഡോ. ജോൺ മാത്യു, ഡോ. തോമസ്, സ്റ്റാൻലിമോൻ, ഷാനി ആൻറണി എന്നിവർ സംസാരിച്ചു. ഏകദിന ഉപവാസം കുഞ്ചിത്തണ്ണി: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ബൈസൺവാലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഏകദിന ഉപവാസം നടത്തി. ടൗണിൽ നടന്ന ഉപവാസം കെ.പി.സി.സി നിർവാഹക സമിതി അംഗം സി.എൻ. സോമരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അലോഷി തിരുതാളി അധ്യക്ഷതവഹിച്ചു. സിനോജ് അടിമാലി, എം.ആർ. പ്രകാശ്, വി.ജെ. ജോസഫ്, അലക്സ് പാലക്കുഴ, മഞ്ജു ജിൻസ്, തോമസ് നിരവത്ത്, എം.വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.