കോട്ടയം: ഡി.സി ബുക്സ്, കറൻറ് ബുക്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ മെഗ ബുക്ക് ഫെയർ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ആരംഭിച്ചു. െഎ.എം.ജി ഡയറക്ടർ ഡോ. ജേക്കബ് തോമസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ എന്നിവർ ചേർന്ന് പുസ്തകമേള ഉദ്ഘാടനം ചെയ്തു. അന്തർദേശീയ-ദേശീയ-പ്രാദേശിക തലങ്ങളിലുള്ള എല്ലാ പ്രധാന പ്രസാധകരുടെയും മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചാണ് മെഗ ബുക്ക് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. ബാലസാഹിത്യം, യാത്രാവിവരണം, ആധ്യാത്മികം, സെൽഫ് ഹെൽപ്, കഥ, കവിത, നോവൽ, ചരിത്രം, ആരോഗ്യം, വിവിധതരം ഡിക്ഷനറികൾ തുടങ്ങി പുസ്തകങ്ങൾ മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. ആകർഷക വിലക്കിഴിവും ലഭിക്കും. രാവിലെ ഒമ്പതു മുതൽ രാത്രി എട്ടുവരെയാണ് മേള. ഒക്ടോബർ 11വരെ തുടരും പടം: KTL51 Book fair inauguration.jpg ഡി.സി ബുക്സ് മെഗ ബുക്ക് ഫെയർ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഡോ. ജേക്കബ് തോമസ് കെ.വി. മോഹൻകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.