ചങ്ങനാശ്ശേരി: പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് പ്രൗഢോജ്ജ്വല വിജയദശമി നായര്‍ സമ്മേളനം. ചങ്ങനാശ്ശേരി താലൂക്ക് യൂനിയെൻറ കീഴിലുള്ള 75 കരയോഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് സമുദായ അംഗങ്ങള്‍ സമ്മേളനത്തിനെത്തി. കരയോഗം, വനിത സമാജം, സ്വയംസഹായ സംഘങ്ങള്‍, ബാലസമാജം പ്രവര്‍ത്തകരടക്കമുള്ളവര്‍ സമ്മേളനത്തിെൻറ ഭാഗമായി. എന്‍.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്കുശേഷം നേതാക്കളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. ജി. സുകുമാരന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രസിഡൻറ് അഡ്വ. പി.എൻ. നരേന്ദ്രന്‍ നായര്‍, ട്രഷറര്‍ ഡോ. എം. ശശികുമാര്‍, വൈസ് പ്രസിഡൻറ് വി.പി. ഹരിദാസ്, കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ്, ചങ്ങനാശ്ശേരി, താലൂക്ക് യൂനിയന്‍ പ്രസിഡൻറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഹരികുമാര്‍ കോയിക്കല്‍, എന്‍.വി. അയ്യപ്പന്‍ പിള്ള, കലഞ്ഞൂര്‍ മധു, പന്തളം ശിവന്‍കുട്ടി, പദ്മനാഭപിള്ള, പങ്കജാക്ഷപ്പണിക്കര്‍, അനില്‍കുമാര്‍, അഡ്വ. രാജഗോപാല്‍, ബാലകൃഷ്ണപിള്ള, എം.എസ്. മോഹന്‍, കോട്ടുകാവ് കൃഷ്ണകുമാര്‍, ചന്ദ്രശേഖരന്‍ നായര്‍, പ്രഫ. നാരായണപിള്ള, അഡ്വ. സോമനാഥന്‍ നായര്‍, ഡോ. വിനോദ്കുമാര്‍, രാധാകൃഷ്ണന്‍ നായര്‍, അഡ്വ. ശ്രീകുമാര്‍, അഡ്വ. ടി.കെ. പ്രസാദ്, ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്‍ വൈസ് പ്രസിഡൻറ് വി.ജി. ഭാസ്‌കരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡൻറ് വി.ജി. ഭാസ്‌കരന്‍നായര്‍, ചങ്ങനാശ്ശേരി യൂനിയന്‍ സെക്രട്ടറി എം.എസ്. രതീഷ്‌കുമാര്‍, എം.എസ്.എസ് സെക്രട്ടറി എം. ശ്രീകുമാര്‍ യൂനിയന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. PHOTO:: KTL51 SADASS വിജയദശമി നായര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവരുടെ സദസ്സ് എസ്.എസ്.എഫ് മതേതര വിദ്യാർഥി കൂട്ടായ്മ നാളെ ചങ്ങനാശ്ശേരി: വരൂ നമുക്കൊരുമിച്ച് പാടാം ഫാഷിസത്തിനെതിരെ എന്ന പ്രമേയത്തിൽ സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതേതര വിദ്യാർഥി കൂട്ടായ്മ തിങ്കളാഴ്ച വൈകീട്ട് നാലിന് പെരുന്ന സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം നടക്കും. എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സിയാദ് അഹ്സനി അധ്യക്ഷതവഹിക്കും. പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഇൗമി മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.