ബധിര കായികമേള കോട്ടയത്ത്​

കോട്ടയം: 23ാമത് സംസ്ഥാന ബധിര കായികമേള വ്യാഴാഴ്ച കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട് 4.30ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. ഇതിനു മുന്നോടിയായി വൈകീട്ട് 3.30ന് കോട്ടയം സെൻട്രൽ ജങ്ഷനിൽനിന്ന് സ്റ്റേഡിയംവരെ ബധിര കായിക താരങ്ങളുടെ ഘോഷയാത്ര നടക്കും. കോട്ടയം പൊലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ് ഫ്ലാഗ് ഒാഫ് ചെയ്യും. നവംബർ നാലിന് മൂന്നരക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലിയുടെ അധ്യക്ഷതയിൽ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. ബി.എസ്. തിരുമേനി സമ്മാനം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.