നെല്ല്​ സംഭരണം: സപ്ലൈകോയുടെ മുന്നിൽ കർഷകരുടെ ശയനസമരം തുടങ്ങി

കോട്ടയം: നെല്ല് സംഭരണത്തിലെ പാളിച്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പർ കുട്ടനാട് സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ കോട്ടയം സപ്ലൈകോയുടെ മുന്നിൽ ശയനസമരം തുടങ്ങി. കർഷകസംഘം നേതാവ് സി.എൻ. സത്യനേശൻ ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷക സമരസമിതി കൺവീനർ എ.കെ. ദിലീപ്, ചെയർമാൻ പി.കെ. മോഹനൻ, വിവിധ കർഷകസംഘടനകളുടെ നേതാക്കളായ രാധാകൃഷ്ണൻ, മുരളീധരൻ, അഗസ്റ്റ്യൻ ജോസഫ്, കെ.ജെ. സെബാസ്റ്റ്യൻ, ജെസി കെ.തോമസ്, മോഹൻ സി. ചതുരച്ചിറ എന്നിവർ സംസാരിച്ചു. പി.പി. ജനാർദനൻ, കെ.ജി. രഘു, പി.പി. സുകുമാരൻ, ചെല്ലപ്പൻ പഴയകരി, ഗോപി കളപ്പുരമുറ്റം, ജയ്മോൻ കരിപ്പുറം, േജായി മധുരത്തറ, സജി എം. എബ്രഹാം, എ.കെ. ജനാർദനൻ, ശ്രീജി ചതുരച്ചിറ, തങ്കച്ചൻ, ആൻറണി അറയിൽ എന്നിവർ നേതൃത്വം നൽകി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സമരത്തിൽ സ്ത്രീകളടക്കം നിരവധി കർഷകർ പങ്കാളിയായി. ബുധനാഴ്ച രാവിലെ 10ന് ശയനസമരം അവസാനിപ്പിക്കും. നെല്ല് സംഭരണത്തിലെ പാളിച്ചകൾ തിരുത്തുക, കരിനിലങ്ങൾക്ക് അനുയോജ്യമായ രീതിയിലാക്കുക, നെല്ല് എത്രയും വേഗം സംരക്ഷിച്ച് കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആർപ്പൂക്കര മണിയാപറമ്പിലെ കേളക്കരി, കാട്ടുകരി പാടശേഖരങ്ങളിൽ ടൺകണക്കിന് നെല്ലാണ് കെട്ടിക്കിടക്കുന്നത്. ഒരു ക്വിൻറൽ നെല്ലിന് 10 കിലോ കിഴിവ് നൽകണമെന്ന മില്ലുടമുകളുടെ വാദം അംഗീകരിക്കാനാവില്ലെന്ന് സംയുക്തകർഷക സമരസമിതി കൺവീനർ എം.കെ. ദിലീപ് പറഞ്ഞു. പ്രശ്നപരിഹാരം സാധ്യമായില്ലെങ്കിൽ പാഡി ഒാഫിസ് ഉപരോധിക്കുന്ന രണ്ടാംഘട്ട സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.