12 വയസ്സുകാരിയോട്​ അപമര്യാദ; കാൻറീൻ ജീവനക്കാരൻ അറസ്​റ്റിൽ

േകാട്ടയം: ട്രെയിൻ യാത്രക്കിടെ 12​ വയസ്സുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കാൻറീൻ ജീവനക്കാരൻ അറസ്​റ്റിൽ. കോട്ടയം റെയിൽ​േവ സ്​റ്റേഷനിലെ കാൻറീൻ തൊഴിലാളിയായ അസം ​സ്വദേശി തരുൺ റോഷിനാണ്​ (22) റെയിൽവേ പൊലീസി​​െൻറ പിടിയിലായത്​. തിങ്കളാഴ്​ച വൈകീട്ട്​ 7.50ന്​ കൊച്ചുവേളി^യശ്വന്ത്​പൂർ എക്​സ്​പ്രസ്​ കോട്ടയം സ്​റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഭക്ഷണവിതരണത്തിനായി ബോഗിക്കുള്ളിൽ കയറിയ ഇയാൾ കുട്ടി​െയ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന്​ റെയിൽവേ പൊലീസ്​ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കൾ എറണാകുളം റെയിൽവേ ​െപാലീസിൽ പരാതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.