മുണ്ടക്കയം: ജമാഅത്തെ ഇസ്ലാമി മുണ്ടക്കയം ഏരിയയുടെ മലർവാടി ബാലസംഘം ബാലോത്സവം ഏരിയതല മത്സരങ്ങൾ ശനിയാഴ്ച രാവിലെ ഒമ്പതിന് അത്തിയാലിൽ ഗ്രൗണ്ടിൽ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് നസീമ ഹാരിസ് മുഖ്യപ്രഭാഷണം നടത്തും. മലർവാടി ബാലസംഘം പ്രോഗ്രാം കൺവീനർ എം.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായാണ് മത്സരം. വൈകുന്നേരം നാലിന് സമാപനസമ്മേളനം മുണ്ടക്കയം ടൗൺ ജുമാമസ്ജിദ് ഇമാം സുബൈർ മൗലവി അൽ റഷാദി ഉദ്ഘാടനം ചെയ്യും. മസ്ജിദുൽ വഫ പരിപാലനകമ്മിറ്റി പ്രസിഡൻറ് പി.എച്ച്.എം നാസർ അധ്യക്ഷത വഹിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9447482592.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.