കറുകച്ചാൽ: ടൗണിലും പരിസരത്തും മദ്യപശല്യം രൂക്ഷം. കറുകച്ചാലിലെ ബിവറേജസ് ഔട്ട്ലറ്റിൽനിന്ന് മദ്യം വാങ്ങി പോക്കറ്റ് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളുടെ മറവിലിരുന്നും മദ്യപിച്ച ശേഷം ശല്യമുണ്ടാക്കുന്നു. വഴിയാത്രക്കാെരയും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവെരയും ഇക്കൂട്ടർ അസഭ്യം പറയുന്നു. റോഡു സൈഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഉരച്ച് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് നിത്യസംഭവമാണ്. വാഹനങ്ങളിലും കടത്തിണ്ണകളിലും വെക്കുന്ന സാധനങ്ങൾ മദ്യപസംഘങ്ങളിൽ ചിലർ മോഷ്ടിക്കാറുെണ്ടന്നും പറയുന്നു. കഴിഞ്ഞ ദിവസം പുന്നവേലി സ്വദേശി വാങ്ങിയ അരിയും പഞ്ചസാരയും വെളിച്ചെണ്ണയും തെൻറ ഓട്ടോയിൽ െവച്ചശേഷം സമീപത്തെ എ.ടി.എം കൗണ്ടറിൽ കയറി. പണം എടുത്ത് മടങ്ങിവന്നപ്പോഴേക്കും സാധനങ്ങൾ മോഷ്ടിക്കപ്പെട്ടിരുന്നു.ഏതാനും ദിവസം മുമ്പ് പനയമ്പാല സ്വദേശി കാറിൽനിന്നിറങ്ങി പോസ്റ്റ് ഒാഫിസിൽ പോയി മടങ്ങിവന്നപ്പോഴേക്കും കാറിെൻറ സീറ്റിൽ െവച്ചിരുന്ന മൊബൈൽ ഫോണും കുടയും മോഷണം പോയി. ഇതിന് പിന്നിലും മദ്യപസംഘങ്ങളാെണന്നാണ് സംശയം. ബിവറേജ്സ് ഔട്ട്ലറ്റിന് സമീപം അധ്യാപക സഹകരണ ബാങ്കിെൻറ മുന്നിലൂെടയുള്ള റോഡിലും കറുകച്ചാൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡും കേന്ദ്രീകരിച്ച് രാവിലെ മുതൽ തുടങ്ങുന്ന മദ്യപാനം സമീപവാസികൾക്ക് ബുദ്ധിമുട്ട് വരുത്തുന്നു. ടൗണിൽ മല്ലപ്പള്ളി റോഡിൽ ചില പെട്ടിക്കടകൾ കേന്ദ്രീകരിച്ച് മദ്യപിക്കാനുള്ള സൗകര്യം ഒരുക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.