കോട്ടയം: ആർപ്പുവിളികൾക്കൊപ്പം ആവേശക്കാഴ്ചകളും സമ്മാനിച്ച് കുടുംബശ്രീ കായികമേള. പ്രായം മറന്ന് പുതിയ ദൂരവും ഉയരവും കുറിക്കാൻ വീട്ടമ്മമാർ മത്സരിച്ചപ്പോൾ പ്രോത്സാഹനവുമായെത്തിയ മക്കൾക്കൂട്ടം ഗാലറിയിൽ ആവേശം തീർത്തു. കുടുംബശ്രീ 19ാം വാർഷികാഘോഷത്തിെൻറ ഭാഗമായി ജില്ല കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച കായികമേളയിൽ 100,200,400,800 മീറ്റർ , റിലേ, നടത്തം, ഷോട്ട്പുട്ട്, വടംവലി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. താലൂക്കുതല മത്സരങ്ങളിൽ വിജയിച്ച 78 സി.ഡി.എസിൽനിന്നുള്ള മുന്നൂറോളം കുടുംബശ്രീ അംഗങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. 25 വയസ്സിന് മുകളിലുള്ളവർക്കായായിരുന്നു മത്സരം.മേളയിൽ ഏറ്റവും വാശിaയുയർത്തിയ വടംവലിയിൽ മേലുകാവ് സി.ഡി.എസ് ഒന്നാം സ്ഥാനവും കങ്ങഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 100 മീറ്ററിൽ തിടനാട് സി.ഡി.എസിലെ അമ്പിളി ഭാസ്കർ, 200 മീറ്റർ ഓട്ടത്തിൽ അയർക്കുന്നം സി.ഡി.എസിലെ ഉഷ രാജു എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷോട്ട്പുട്ടിൽ പൂഞ്ഞാർ സി.ഡി.എസിലെ സംഗീത മധു ഒന്നാം സ്ഥാനം നേടി. 800 മീ. നടത്തത്തിൽ മണിമല പഞ്ചായത്ത് തേജസ് കുടുംബ്രശ്രീ അംഗം സോണി മാത്യു ഒന്നാം സ്ഥാനം നേടി. പാലാ അൽഫോൻസ കോളജിൽ വിദ്യാർഥിനിയായിരിക്കെ എം.ജി സർവകലാശാല ചാമ്പ്യനായി ഒരു കാലത്ത് തിളങ്ങിയ സോണി നിലവിൽ ആനക്കല്ല് സെൻറ് ആൻറണീസ് പബ്ലിക്ക് സ്കൂളിലെ കായികാധ്യാപികയാണ്. റിലേ മത്സരത്തിൽ തിടനാട് പഞ്ചായത്ത് സി.ഡി.എസ് ഒന്നാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.